കര്‍ഷക പ്രക്ഷോഭം കേന്ദ്രത്തിന്റെ അഹന്തയ്ക്കും ധാര്‍ഷ്ഠ്യത്തിനുമുള്ള ചുട്ട മറുപടി:മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന മൂല്യങ്ങളെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു.സി.പി.ഐ.എം പിണറായി ഏരിയാ കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷക പ്രക്ഷോഭം കേന്ദ്രത്തിന്റെ അഹന്തയ്ക്കും ധാര്‍ഷ്ഠ്യത്തിനുമുള്ള ചുട്ട മറുപടിയാണ്. സമാധാനപരമായി പ്രക്ഷോഭം നടത്തിയവരെ കൊല്ലാനും മടിച്ചില്ല. കര്‍ഷക സമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ഹലാൽ ഭക്ഷണ വിവാദമുയർത്തിയ ശേഷം അതിന്റെ പൊള്ളത്തരം സംഘപരിവാറിന് തന്നെ മനസ്സിലായി.

ആസൂത്രണ കമ്മീഷന്‍ പിരിച്ച് വിട്ടതോടെ സംസ്ഥാനങ്ങള്‍ക്ക് ഒന്നും പറയാനാകുന്നില്ല. സംസ്ഥാനത്തിന്റെ അധികാര പരിധിയിലും കേന്ദ്രം കടന്ന് കയറുകയാണ്.കൃഷി, സഹകരണം മേഖലയെല്ലാം ഈ കടന്നുകയറ്റത്തിന്റെ ഉദാഹരണമാണ്. കൊവിഡ് കാലത്ത് കേന്ദ സര്‍ക്കാര്‍ ജനദ്രോഹ നയങ്ങള്‍ ഓരോന്നായി നടപ്പിലാക്കിയെന്നും പൊതുമേഖലയെ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News