ഹലാൽ ഭക്ഷണ വിവാദം; വർഗീയ ഭിന്നിപ്പുണ്ടാക്കാനാണ് സംഘപരിവാർ ശ്രമമെന്ന് മുഖ്യമന്ത്രി

ഹലാൽ ഭക്ഷണ വിവാദത്തിലൂടെ വർഗീയ ഭിന്നിപ്പുണ്ടാക്കാനാണ് സംഘപരിവാർ ശ്രമമെന്നും എന്നാൽ ഹലാൽ ഭക്ഷണ വിവാദം പൊള്ളത്തരമാണെന്ന് ഇപ്പോൾ അവർ തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമങ്ങളും സംഘപരിവാർ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യമില്ല. സംസ്ഥാനങ്ങളിൽ ബി ജെ പി വിരുദ്ധ മുന്നണി ഉണ്ടാക്കാൻ സി പി ഐ എം മുൻകൈ എടുക്കുമെന്നും പിണറായി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

തീവ്ര ഹിന്ദുത്വം നയമായി സ്വീകരിച്ച കേന്ദ്ര സർക്കാർ പല രൂപത്തിലും വർഗീയ ഭിന്നിപ്പ് ഉണ്ടാക്കാനും മുസ്ലിംങ്ങളെ രാജ്യത്തു നിന്നും അന്യമാക്കാനുമാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെ ഹലാൽ വിവാദത്തിന്റെ ലക്ഷ്യവും വർഗീയ ധ്രുവീകരണമാണ്.

വർഗീയതയെ വർഗീയത കൊണ്ട് നേരിട്ടാൽ വർഗീയത കൂടുതൽ വളരും. എസ് ഡി പി ഐ പോലുള്ള സംഘടനകളും തീവ്രവാദ ആശയങ്ങളാണ് പ്രചരിപ്പിക്കുന്നത്. മതനിരപേക്ഷ സമൂഹത്തിൽ മാത്രമേ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ലഭിക്കൂ.

ഫെഡറൽ തത്വങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്രം കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനാണ് ഇപ്പാൾ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കുകയാണ് പ്രധാന ലക്ഷ്യമെന്നും സംസ്ഥാനങ്ങളിൽ ബി ജെ പി വിരുദ്ധ സഖ്യം ഉണ്ടാക്കാൻ സി പി ഐ എം മുൻകൈ എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മതസ്പർധ ഉണ്ടാക്കാനുള്ള ശ്രമങ്ങളെയും ആരാധനാലയങ്ങളെ ഹിന്ദുത്വ പാഠശാലകളാക്കി മാറ്റാനുള്ള ശ്രമങ്ങളേയും സി പി ഐ എം പ്രവർത്തകർ ജാഗ്രതയോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News