‘ജനനി’ സോൾ ആന്തവുമായി രാജമൗലി ചിത്രം ആർ ആർ ആർ

രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ആർ ആർ ആർ (രുധിരം രണം രൗദ്രം) ലെ സോൾ ആന്തം പുറത്തിറങ്ങി.

ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ ജൂനിയർ എൻ.ടി.ആർ, റാം ചരൺ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ശ്രിയ ശരൺ എന്നിവർ അണിനിരക്കുന്ന ഗാനമാണ് പുറത്തിറങ്ങിയിട്ടുള്ളത്. മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച വരികൾക്ക് മരദഗമണി ഈണമിട്ട് പാടിയിരിക്കുന്നു.

അതേസമയം, 450 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാംചരണും ജൂനിയര്‍ എന്‍ ടി ആറും പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരണ്‍), കൊമരം ഭീം (ജൂനിയര്‍ എന്‍ടിആര്‍) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്.സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവര്‍.

ചിത്രത്തിൽ ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം എത്തുക. മലയാളം ഭാഷയിലെ ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കര്‍, യാസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ്. മരഗതമണിയാണ് മലയാളം ചിത്രത്തിന്റെ സംഗീത സംവിധായകന്‍. മലയാളം ഭാഷയിലെ ചിത്രത്തിലെ ഗാനരചന നിര്‍വഹിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News