ഉപ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ റാഗിംഗ്; പൊലീസില്‍ പരാതി നല്‍കാന്‍ തയാറായി സ്‌കൂള്‍ അധികൃതര്‍

കാസര്‍കോട് ഉപ്പള ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്‌ളസ് വണ്‍ വിദ്യാര്‍ഥിയുടെ മുടി ബലമായി മുറിച്ച സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചു. സ്‌കൂളിന്റെ അച്ചടക്കം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പി ടി എ യോഗത്തിന്റേതാണ് ഈ തീരുമാനം.

മുടിമുറിക്കലിന് റാഗിങ്ങ് സ്വഭാവമുണ്ടോയെന്ന് പ്രത്യേകം പരിശോധിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. മുടി മുറിക്കല്‍ സംഭവത്തില്‍ മഞ്ചേശ്വരം പൊലീസും ബാലാവകാശ കമീഷനും കേസെടുത്തിട്ടുണ്ട്. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വകുപ്പ് മേധാവിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News