കൊവിഡ് മരണം; സംസ്ഥാനത്തിനെതിരെ നടക്കുന്നത് വസ്തുതാ വിരുദ്ധമായ പ്രചരണം

കൊവിഡ് മരണ നിരക്കില്‍ കേരളം ഇന്ത്യയില്‍ രണ്ടാമത് എന്ന തരത്തിലുള്ള പ്രചരണം വസ്തുതാ വിരുദ്ധമാണ്. സുപ്രീം കോടതി നിര്‍ദേശ പ്രകാരം കൊവിഡ് വന്ന് മരണമടഞ്ഞവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പരമാവധി ആളുകള്‍ക്ക് സഹായകരമായ നിലപാടാണ് സംസ്ഥാനം സ്വീകരിച്ചത്.

കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് കൊവിഡ് വന്ന് 30 ദിവസത്തിനുള്ളില്‍ മരണമടഞ്ഞവരേയും മുമ്പ് കൃത്യമായി രേഖകള്‍ നല്‍കാത്തതിന്റെ പേരില്‍ ഒഴിവാക്കിയവരേയും കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. ഒരേ അഡ്മിഷനില്‍ 30 ദിവസത്തിന് ശേഷം മരണം സംഭവിച്ചാലും കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം കോവിഡ് മരണമായി കണക്കാക്കി വരുന്നു. അതനുസരിച്ച് ഈ രണ്ട് വിഭാഗത്തിലുമായി 9,953 മരണങ്ങളാണ് സംസ്ഥാനത്ത് പുതുതായി കൂട്ടിച്ചേര്‍ത്തത്. അതുകൊണ്ടാണ് സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 39,125 ആയത്.

ദേശീയ തലത്തിലും മറ്റ് സംസ്ഥാനങ്ങളിലും മരണ നിരക്ക് ഇപ്പോഴും കേരളത്തേക്കാള്‍ വളരെ ഉയരെയാണ്. ഇന്ത്യയിലെ മരണ നിരക്ക് 1.4 ശതമാനമാണ്. മഹാരാഷ്ട്രയില്‍ 2.1 ശതമാനവും ഡല്‍ഹിയില്‍ 1.7 ശതമാനവും കര്‍ണാടകയില്‍ 1.3 ശതമാനവും തമിഴ്‌നാടില്‍ 1.3 ശതമാവുമാണ് മരണ നിരക്ക്.

അതേസമയം കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് മരണങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ട് പോലും സംസ്ഥാനത്തെ നിലവിലെ മരണ നിരക്ക്. 7 ശതമാനം മാത്രമാണ്. പുതിയ മരണങ്ങള്‍ കൂട്ടിച്ചേര്‍ക്കാതിരുന്നാല്‍ അത് ഇപ്പോഴും .5 മാത്രമാണ്. അതിനാല്‍ സംസ്ഥാനത്ത് കോവിഡ് മരണ നിരക്ക് ഒരു സമയത്തും ക്രമാതീതമായി ഉയര്‍ന്നിട്ടില്ല. അത് ദേശീയ ശരാശരിയുമായി താരതമ്യം ചെയ്താല്‍ എല്ലാ സമയത്തും താഴ്ന്നു തന്നെയാണ് നില്‍ക്കുന്നത്.

കഴിഞ്ഞ ഒക്‌ടോബര്‍ 22 മുതലാണ് അപ്പീല്‍ വഴിയുള്ള മരണങ്ങള്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയത്. അതിന് ശേഷം മാത്രമാണ് ആ മരണങ്ങളും കൂടി ചേര്‍ന്ന് സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക് ഉയര്‍ന്നത്. അത് പരിശോധിച്ചാല്‍ എല്ലാവര്‍ക്കും ബോധ്യമാകും.

മറ്റ് സംസ്ഥാനങ്ങളില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് അധിക കൊവിഡ് മരണങ്ങള്‍ കോവിഡ് മരണ പട്ടികയില്‍ ചേര്‍ത്ത് വരുന്നതായി സൂചനയില്ല. പുതിയ മാര്‍ഗ നിര്‍ദേശ പ്രകാരം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിന് മറ്റ് ചില സംസ്ഥാനങ്ങളെ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തു. വളരെ കൃത്യമായി കൂടുതല്‍ പേര്‍ക്ക് സഹായകമാകുന്ന രീതിയില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് ഓണ്‍ലൈനായി മരണം റിപ്പോര്‍ട്ട് ചെയ്യുന്ന ഏക സംസ്ഥാനം കൂടിയാണ് കേരളം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here