കേന്ദ്രത്തിൻ്റെ അഹന്തയ്ക്ക് ഏറ്റ തിരിച്ചടിയാണ് കർഷകസമര വിജയം; മുഖ്യമന്ത്രി

കർഷകസമരത്തിന്റെ വിജയം രാജ്യത്ത് പുതിയ വഴിത്തിരിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിൻ്റെ അഹന്തയ്ക്ക് ഏറ്റ തിരിച്ചടിയാണ് കർഷകസമര വിജയം. ഏറ്റവും വലിയ കരുത്ത് ജനങ്ങളുടെ കരുത്താണെന്ന് കർഷക സമരം ബോധ്യപ്പെടുത്തി, അടിച്ചമർത്തുന്തോറും കർഷക സമരം ശക്തി പ്രാപിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു .

കർഷകരെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാൻ സംഘപരിവാറിന് മടി ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സഖാവ് പുഷ്പന് നിർമിച്ച വീടിന്റെ താക്കോൽ കൈമാറ്റ ദാന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം .

അനുഭവത്തിൽ നിന്നും പാഠം പഠിക്കാത്ത പാർട്ടിയായി കോൺഗ്രസ്സ് മാറി.ഹലാൽ വിവാദത്തെ ഒരു ജനവിഭാഗത്തെ അധിക്ഷേപിക്കാനുള്ള ഉപാധിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് ഡി വൈ എഫ് ഐ നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിന്റെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു .ശയ്യാവലംബിയായ പുഷ്പന്റെ ശാരീരികാവസ്ഥയ്ക്ക് അനുയോജ്യമായ വിധം എല്ലാ സൗകര്യങ്ങളോടും കൂടിയാണ് പുതിയ വീട് ഒരുക്കിയത്.

വെടിയുണ്ടകൾക്ക് തകർക്കാൻ കഴിയാത്ത സമര വീര്യത്തിന്റെ പേരാണ് സഖാവ് പുഷ്പൻ.കണ്ണിലെ കൃഷ്ണമണി പോലെ പുഷ്പനെ കാക്കുന്ന ഡി വൈ എഫ് ഐ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് പുതിയ സ്നേഹ വീട് ഒരുക്കിയത്.ചൊക്ലി മേനപ്രത്ത് പഴയ വീടിനോട് ചേർന്നാണ് പുതിയ ഇരുനില വീട് പണി കഴിപ്പിച്ചത്. വൈകുന്നേരം മൂന്നു മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീടിൻ്റെ താക്കോൽ കൈമാറും.മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് പുതിയ വീടിൻ്റ താക്കോൽ ഏറ്റുവാങ്ങാൻ കഴിയുന്നതിൽ സന്തോഷമെന്ന് പുഷ്പൻ പറഞ്ഞു.

ശയ്യാവലംബിയായ പുഷ്പൻ്റെ ശാരീരികാവസ്ഥയ്ക്ക് ചേർന്ന വിധമാണ് വീട് ഒരുക്കിയത്. ആധുനിക സംവിധാനമുള്ള കട്ടിൽ മുറ്റത്തേക്ക് ഇറക്കുന്നതിനായി പ്രത്യേക ഗ്ലാസ് വാതിൽ സജ്ജീകരിച്ചിട്ടുണ്ട്. ദിവസവും നിരവധി സന്ദർശകരാണ് പുഷ്പനെ കാണാനെത്താറുള്ളത്.അത് കൂടി പരിഗണിച്ചാണ് കൂടുതൽ സൗകര്യങ്ങൾ ഉള്ള വീട് ഡി വൈ എഫ് ഐ മുൻകൈയെടുത്ത് നിർമ്മിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here