ബെ​ല്‍​ജി​യ​ത്തിനു പിന്നാലെ ജ​ര്‍​മ​നി​യി​ലും ‘ഒമി​ക്രോ​ണ്‍’

കൊ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒമി​ക്രോ​ണ്‍ ജ​ര്‍​മ​നി​യി​ലും സ്ഥിരീകരിച്ചു. അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ ഒരാളിലാണ് രോഗം സംശയിക്കുന്നത്. ഒ​മൈ​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​യാളെ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യാത്രക്കാരന്‍ നിലവില്‍ ഐസൊലേഷനിലാണെന്നും കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും പ​ടി​ഞ്ഞാ​റ​ൻ സം​സ്ഥാ​ന​മാ​യ ഹ​സെ​യി​ലെ സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രി കെ​യ് ക്ലോ​സ് വ്യക്തമാക്കി.

അ​ടു​ത്തി​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്നും എ​ത്തി​യ​വ​ർ സ്വ​യം ​നി​രീ​ക്ഷ​ണ​ത്തി​ൽ ​പോ​കാ​നും പ​രി​ശോ​ധ​ന ന​ട​ത്താ​നും നി​ർ​ദേ​ശി​ച്ച​താ​യി കെ​യ് ക്ലോ​സ് പ​റ​ഞ്ഞു. ജർമ്മനിയും മറ്റ് പല യൂറോപ്യൻ രാജ്യങ്ങളും കൊറോണ വൈറസ് കേസുകളിൽ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് പുതിയ വേരിയന്റും റിപ്പോര്‍ട്ട് ചെയ്യുന്നത്. ജർമ്മനിയിൽ ശനിയാഴ്ച 67,125 പുതിയ കൊ​വി​ഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ക്ക് ജര്‍മ്മനി വിലക്കൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​ണ് ജ​ർ​മ​നി. നേ​ര​ത്തെ ബെ​ല്‍​ജി​യ​ത്തി​ലും ഒമിക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ല്‍ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

അതേസമയം കൊവിഡിന്‍റെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്കയിലാണ് ആഗോള സാമ്പത്തിക രംഗം. കൂടുതല്‍ രാജ്യങ്ങളില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ സാമ്പത്തിക മേഖലയില്‍ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലില്‍ ലോകമെങ്ങും ഇന്നലെ ഓഹരി വിപണി ഇടിഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News