‘സമൂഹത്തെ ഭയമില്ല’ അമ്മയുടെ കല്യാണം നടത്തി മക്കൾ

നിലവിലെ സാമൂഹിക വ്യവസ്ഥികളെ പൊളിച്ചടുക്കുകയാണ് കീർത്തി പ്രകാശ്. സദാചാരകമ്മിറ്റിക്കാരെ സധൈര്യം നേരിടുകയാണ് കീർത്തിയും സഹോദരനും. അമ്പത്തിയാറാം വയസ്സിൽ അമ്മയെ വിവാഹം കഴിപ്പിച്ചത്തിന്റെ സന്തോഷത്തിലാണ് ഇരുവരും.

‘ആരുടെയും കൈയടിക്ക് വേണ്ടിയല്ല, അമ്മയ്ക്ക് ഒരു നല്ല കൂട്ടുകാരൻ, അത്രയുമേ ഉദ്ദേശിച്ചുള്ളൂ..അമ്മയെ വിവാഹം കഴിപ്പിച്ചതിനെക്കുറിച്ച് പറയുകയാണ് കീർത്തി പ്രകാശ്. ജീവിതത്തിൽ ഇക്കാലമത്രയും പട പൊരുതി ബിസിനസ് രം​ഗത്തും തന്റേതായ ഇടം സൃഷ്ടിച്ച ജാജി എന്ന അമ്മയ്ക്ക് ഇതിലും വലിയ എന്ത് സമ്മാനമാണ് ഈ മക്കൾ നൽകുക.

 അമ്മയുടെ വിവാഹത്തെക്കുറിച്ചും സമൂഹത്തെ ഭയക്കാതെ, തനിച്ചാകുന്ന മാതാപിതാക്കൾക്ക് നൽകേണ്ട കരുതലിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് കീർത്തി.

വൈറലായ വിവാഹ പോസ്റ്റ്

അമ്മയ്ക്കും റെജി അങ്കിളിനും ആശംസകൾ നേർന്ന് ഒരു പോസ്റ്റ് പങ്കുവെച്ചപ്പോൾ ഇത്രയും പേരിലേക്ക് അത് എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നേയില്ല. പോസിറ്റീവ് കമന്റുകളാണ് പോസ്റ്റിനു ലഭിച്ചത്. ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നവരുണ്ട്. പലരുടെയും അച്ഛനോ അമ്മയോ ഇത്തരത്തിൽ വീടുകളിൽ ഒറ്റയ്ക്കാണ്. എന്റെ പോസ്റ്റ് അവർക്കൊരു പ്രചോദനമായി അവർക്കൊരു കൂട്ടു തേടാൻ താൽപര്യമുണ്ട് എന്നൊക്കെ പറഞ്ഞു. ആരുടെയും കൈയടി ലഭിക്കാൻ വേണ്ടി ചെയ്തതല്ല. അമ്മ ഒറ്റയ്ക്ക് ജീവിതം കെട്ടിപ്പടുത്ത സ്ത്രീയാണ്. എന്നെയും അനുജനെയുമൊക്കെ സെറ്റിൽഡാക്കിയത് അമ്മയാണ്. ഇപ്പോൾ രണ്ടു മാസമായതേയുള്ളു അമ്മ തനിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്. ആ രണ്ടു മാസംകൊണ്ട് അമ്മ ഏറെ ഒറ്റപ്പെട്ടതു പോലെ ഞങ്ങൾക്ക് തോന്നിയിരുന്നു. അച്ഛൻ മരിച്ചിട്ട് എട്ടു വർഷമായി. ആ സമയത്തൊക്കെ അമ്മയെ കല്ല്യാണം കഴിപ്പിക്കാൻ ഏറെ ശ്രമിച്ചിരുന്നു. പക്ഷേ അമ്മയ്ക്ക് തീരെ താൽപര്യമുണ്ടായിരുന്നില്ല. ഒടുവിൽ ഏറെ പണിപ്പെട്ടാണ് അമ്മയുടെ സമ്മതം വാങ്ങിയെടുത്തത്. ഇന്ന് അമ്മയും ഞങ്ങളും ഒരുപോലെ ഹാപ്പിയാണ്.

റെജി അങ്കിളിനോട് സംസാരിച്ചപ്പോൾ അമ്മയ്ക്കും താൽപര്യം തോന്നി. എന്റെ സഹോദരനും അവന്റെ ഭാര്യയും എന്റെ ഭർത്താവുമൊക്കെ ധൈര്യമായി വിവാഹ ആലോചനയുമായി മുന്നോട്ടു പോവാൻ പറഞ്ഞു. സമൂഹത്തെ ഭയക്കേണ്ട കാര്യമില്ലെന്നും അമ്മയുടെ സന്തോഷം മാത്രമേ നോക്കേണ്ടതുള്ളൂ എന്നും അവർ പറഞ്ഞപ്പോൾ പിന്നീടൊന്നും നോക്കിയില്ല. അങ്ങനെയാണ് ഇരുവീട്ടുകാരും സംസാരിച്ച് വിവാഹത്തിലെത്തിയത്. അമ്മയും റെജി അങ്കിളും സന്തോഷത്തോടെ ജീവിച്ചാൽ മതിയെന്നേ മനസ്സിലുള്ളു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News