സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കണ്ണൂര്‍ , കാസര്‍കോട് ഒഴികെയുള്ള 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ശ്രീലങ്കന്‍ തീരത്തിന് സമീപത്തായുള്ള ചക്രവാതചുഴിയും ബംഗാള്‍ ഉള്‍കടലില്‍ പുതിയ ന്യുന മര്‍ദ്ദം രൂപപ്പെടുന്നതിന്റെ പ്രഭാവത്തിലുമാണ് സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നത്.

ശ്രീലങ്കന്‍ തീരത്തിനു സമീപത്തായി നിലനില്‍ക്കുന്ന ചക്രവാതചുഴി നാളെ അറബികടലില്‍ പ്രവേശിച്ചേക്കും. ബംഗാള്‍ ഉള്‍കടലില്‍ പുതിയ ന്യുന മര്‍ദ്ദവും നാളയോടെ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News