തൊഴിലാളികളെ സംരക്ഷിക്കാന്‍ കേരളനിയമസഭ പാസാക്കിയ നിയമങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമം നടക്കില്ല; എളമരം കരീം

തൊഴിലാളികളെ സംരക്ഷിക്കാന്‍ കേരളനിയമസഭ പാസാക്കിയ നിയമങ്ങള്‍ ഇല്ലാതാക്കാനുള്ള ചിലരുടെ ശ്രമം വകവച്ചുകൊടുക്കാനാവില്ലെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. തൊഴിലും അഭിമാനവും സംരക്ഷിക്കാന്‍ ചുമട്ടുതൊഴിലാളികള്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ആത്മാഭിമാനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചുമട്ടുതൊഴിലാളികളാരും കുറ്റകരമായ പ്രവൃത്തികള്‍ ചെയ്യുന്നില്ല. എന്നിട്ടും അവരെ പിടിച്ചുപറിക്കാരായി ചിത്രീകരിക്കുന്നു. ജോലിയുടെ കാഠിന്യത്തിന് അനുസരിച്ചുള്ള വേതനമോ മറ്റ് സൗകര്യമോ തൊഴിലാളികള്‍ക്ക് കിട്ടുന്നില്ല. എന്നിട്ടും അവരുടെ ജോലി ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ കൈയുംകെട്ടി നോക്കിനില്‍ക്കാനാവില്ല.

നീതിപീഠവും ചില മാധ്യമങ്ങളും നിജസ്ഥിതി മനസിലാക്കാതെയാണ് പെരുമാറുന്നത്.തൊഴിലാളികളെ ഏകപക്ഷീയമായി അധിക്ഷേപിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും എളമരം കരീം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here