രാജ്യത്തെ ആദ്യ രണ്ട് ഒമിക്രോണ്‍ കേസുകള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്നാണെന്ന് സ്ഥിരീകരിച്ച് ബ്രിട്ടന്‍

രാജ്യത്തെ ആദ്യ രണ്ട് ഒമിക്രോണ്‍ കേസുകള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാരില്‍നിന്നാണെന്ന് ബ്രിട്ടന്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള യാത്രക്കാരെ നിരീക്ഷിച്ചു വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിനിടെ, ദക്ഷിണാഫ്രിക്കയില്‍നിന്ന് നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ വിമാനം ഇറങ്ങിയ 61 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു.

ഇവരെ വിമാനത്താവളത്തിനു സമീപം ക്വാറന്റീനിലാക്കി. ഇവരില്‍ ഒമിക്രോണ്‍ വകഭേദം ഉണ്ടോയെന്നു കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. മനുഷ്യരിലെ രോഗ പ്രതിരോധ ശേഷി കുറയ്ക്കാനും അതിവേഗം പകരാനും പുതിയ വകഭേദത്തിനു കഴിയുമെന്നാണു വിലയിരുത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News