നിയമസഭാ തെരഞ്ഞെടുപ്പിലെ സിറ്റിംഗ് സീറ്റിലെ തോല്‍വി; ഭാരവാഹികള്‍ക്കും, കമ്മിറ്റികള്‍ക്കുമെതിരെ കൂട്ട നടപടിക്കൊരുങ്ങി മുസ്ലിംലീഗ്

നിയമസഭാ തെരഞ്ഞെടുപ്പിലെ സിറ്റിങ് സീറ്റുകളിലെ തോല്‍വിയുമായി ബന്ധപ്പെട്ട് ഭാരവാഹികള്‍ക്കും, കമ്മിറ്റികള്‍ക്കുമെതിരെ കൂട്ട നടപടിക്കൊരുങ്ങി മുസ്ലിംലീഗ്. തോല്‍വി സംബന്ധിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികളുണ്ടാവുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം പറഞ്ഞു. സംഘടനാ പ്രശ്നങ്ങളും ഏകോപനമില്ലായ്മയുമാണ് മണ്ഡലങ്ങളിലെ പരാജയത്തിന് കാരണം എന്നാണ് ഉപസമിതിയുടെ കണ്ടെത്തല്‍.

നിയമസഭാ തെരെഞ്ഞെടുപ്പിലെ തോല്‍വിയുമായി ബന്ധപ്പെട്ട് ഉപസമിതിയുടെ റിപ്പോര്‍ട്ടില്‍ ഗുരുതരമായ വീഴ്ചകളാണ് കണ്ടെത്തിയതെന്ന് പിഎംഎ സലാം പറഞ്ഞു. വിവിധ കമ്മറ്റികളില്‍ രൂപപ്പെട്ട വലിയ രീതിയിലുള്ള വിഭാഗീയതയാണ് ലീഗിന്റെ സിറ്റിങ്ങ് സീറ്റുകളില്‍ അടക്കം ഉണ്ടായ കനത്ത പരാജയത്തിനു കാരണം. ചില മണ്ഡലങ്ങളില്‍ ഗുരുതരമായ പിഴവുകളാണുണ്ടായത്. കോഴിക്കോട് സൗത്തില്‍ പ്രാദേശികമായി വിഭാഗീയത ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. പിഴവുകള്‍ സംഭവിച്ച കമ്മിറ്റികള്‍ക്കും, ഭാരവാഹികള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പിഎംഎ സലാം പറഞ്ഞു.

സിറ്റിങ് സീറ്റുകളായ അഴീക്കോട്, കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കളമശ്ശേരി എന്നിവടങ്ങളില്‍ സംഘടനാ പ്രശ്നങ്ങളും ഏകോപനമില്ലായ്മയും പരാജയത്തിന് കാരണമായെന്നാണ് മറ്റൊരു കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ചില മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള തീരുമാനം എടുക്കുമെന്നും സലാം പറഞ്ഞു. ഡിസംബര്‍ 20 ന് ചേരുന്ന സംസ്ഥാന പ്രവര്‍ത്തകസമിതിയായിരിക്കും നടപടികളെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News