പ്രഭാവർമ്മയുടെ ഇംഗ്ലീഷ്‌ നോവൽ ‘ആഫ്‌റ്റർ ദ ആഫ്‌റ്റർമാത്‌’ വായനക്കാരിലേക്ക്‌ എത്തുന്നു

ക​ല​യും അ​ധി​കാ​ര​വും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​സ​മ​സ്യ​ക​ൾ തേ​ടി, മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​ധ്യ​മ ഉ​പ​ദേ​ഷ്​​ടാ​വും ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ പ്ര​ഭാ​വ​ർ​മ​യു​ടെ ഇംഗ്ലീഷ് നോ​വ​ൽ ‘ആഫ്‌റ്റർ ദ ആഫ്‌റ്റർമാത്‌’ വായനക്കാരിലേക്ക്‌. ഒരു മലയാള കവി എഴുതുന്ന ആദ്യ ഇംഗ്ലീഷ്‌ നോവൽ എന്ന ബഹുമതി ഇനി ഈ കൃതിക്ക്‌ സ്വന്തം.

കലയും അധികാരവും തമ്മിലുള്ള സംഘർഷ സമസ്യകളാണ്‌ പ്രമേയം. റഷ്യൻ കവിയും യുവ വിപ്ലവകാരിയുമായിരുന്ന ഇവാൻ കാല്യേവിന്റെ ജീവിതം ആധാരമാക്കിയാണ്‌ നോവൽ. സോഷ്യലിസ്‌റ്റ്‌ റവല്യൂഷണറി പാർടി അംഗമായിരുന്നു കാല്യേവ്‌. 1949ൽ അൽബേർ കാമു ‘ജസ്‌റ്റ്‌ അസാസിൻസ്‌’ എന്ന നാടകത്തിൽ കാല്യേവിന്റെ വിപ്ലവ ജീവിതത്തെ ഇതിവൃത്തമാക്കിയിരുന്നു. കാമുവിന്റേതിൽനിന്ന്‌ വ്യത്യസ്‌തമായി കാല്യേവിന്റെ സ്വത്വാന്വേഷണത്തിന്റെയും ആത്മസംഘർഷത്തിന്റെയും വഴികളാണ്‌ ‘ആഫ്‌റ്റർ ദ ആഫ്‌റ്റർമാത്‌’.

ഡൽഹിയിലെ ഇൻഡസ്‌ പബ്ലിഷേഴ്‌സാണ്‌ പ്രസാധകർ. പുസ്‌തകത്തിന്റെ പ്രകാശനച്ചടങ്ങ്‌ വെകാതെ നടക്കും.

ശ്യാമ മാധവം, കനൽച്ചിലമ്പ്, രൗദ്രസാത്വികം തുടങ്ങിയ കാവ്യാഖ്യായികകളടക്കം പതിനഞ്ചിലേറെ കൃതികൾ രചിച്ച പ്രഭാവർമ്മയ്‌ക്ക്‌ കേന്ദ്ര–-കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. കോളാമ്പി എന്ന ചിത്രത്തിലെ ഗാനരചയ്ക്ക് അദ്ദേഹത്തിന് മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News