പത്താം വളവിലെ സോളമനും സീതയും; രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി

സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരെ നായകരാക്കി ജോസഫിനു ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താംവളവ് എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി, ആദ്യം പോസ്റ്റര്‍ നിഗൂഢത നിറഞ്ഞ ഒരു ത്രില്ലര്‍ സ്വഭാവമുള്ളതായിരുന്നു എങ്കില്‍ രണ്ടാമത്തെ പോസ്റ്ററിനു ഒരു കുടുംബ ചിത്രത്തിന്റ പശ്ചാത്തലമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്, അതിഥി രവിയും സ്വാസിക യുമാണ് നായികമാര്‍.

യു ജി എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡ് നിര്‍മ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. റുസ്തം, ലഞ്ച് ബോക്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ നിതിന്‍ കേനിയുടെയും നവീന്‍ ചന്ദ്രയുടെയും പങ്കാളിത്തത്തില്‍ ഉള്ള കമ്പനിയാണ് എം എം സ്.

ചിത്രത്തിന്റ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്.ജോസഫിനു ശേഷം രഞ്ജിന്‍ രാജ് ഒരിക്കല്‍ കൂടി പദ്മകുമാര്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു.

ഒരു ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ ആയി ഒരുക്കുന്ന ചിത്രത്തില്‍ അജ്മല്‍ അമീര്‍ അനീഷ് ജി മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു,നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍,ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്,തുഷാര പിള്ള, അമ്പിളി തുടങ്ങിയവര്‍ അഭിനയിക്കുന്നു. നടി മുക്തയുടെ മകള്‍ കണ്മണി ആദ്യമായി പത്താം വളവിലൂടെ അഭിനയരംഗത്ത് എത്തുന്നു. ചിത്രത്തില്‍ അവസാനഘട്ട ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News