അധ്യാപകർ വാക്‌സിൻ എടുക്കാതിരിക്കുന്നത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് വാക്സീനെടുക്കാത്ത അധ്യാപകരെ ആരോഗ്യവകുപ്പുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്മന്ത്രി വി ശിവൻകുട്ടി .വിഷയം ആരോഗ്യ വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെടുത്തും.

അയ്യായിരത്തിൻ അധികം അധ്യാപകർക്ക് വാക്‌സിനേഷൻ പൂർത്തിയാക്കാനുണ്ട്, വാക്‌സിൻ എടുക്കാൻ ഉള്ളവർക്ക് അനുഭാവപൂർണമായി നടപടി സ്വീകരിക്കും, ചില അധ്യാപകർ വാക്‌സിൻ എടുക്കാതെ സ്കൂളിലേക്ക് വരുന്നുണ്ടെന്നും ഈ നടപടി ഒരു തരത്തിലും ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, വിഷയം കൊവിഡ് ഉന്നത തല സമിതിയെയും ദുരന്ത നിവാരണ സമിതിയേയും അറിയിക്കാൻ വേണ്ട നടപടികൾ കൈക്കോളുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel