വീണ്ടും താലിബാൻ ക്രൂരത; ചെക്ക് പോസ്റ്റില്‍ നിര്‍ത്തിയില്ല, യുവ ഡോക്ടറെ കൊലപ്പെടുത്തി

ചെക്ക് പോസ്റ്റില്‍ നിര്‍ത്താതെ വണ്ടിയോടിച്ചു പോയ ഡോക്ടറെ കൊലപ്പെടുത്തി താലിബാന്‍റെ ക്രൂരത. വെള്ളിയാഴ്ച അഫ്ഗാനിസ്ഥാനിലെ ഹെറത്ത് പ്രവിശ്യയിലാണ് താലിബാന്‍റെ ക്രൂരതയെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.

33 വയസ് പ്രായമുള്ള ഡോക്ടറായ അമറുദ്ദീന്‍ നൂറി എന്നയാളാണ് കൊല്ലപ്പെട്ടത്. താലിബാന്‍ സേനയുടെ ചെക്ക് പോസ്റ്റില്‍ നില്‍ക്കാന്‍ തയ്യാറാകാത്തതാണ് അമറുദ്ദീന്‍ ചെയ്ത കുറ്റകൃത്യമെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ.

അതേസമയം, അടുത്തിടെ വിവാഹിതനായ അമറുദ്ദീന്‍ നൂറി ഒരു സ്വകാര്യ ക്ലിനിക്ക് നടത്തിയിരുന്നു. ഓഗസ്റ്റ് 15ന് താലിബാന്‍ അധികാരത്തിലെത്തിയതിന് സമാനമായ സംഭവങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ പതിവാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആളുകളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം ചെയ്ത താലിബാന്‍ ഇതില്‍ നിന്ന് മാറുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ സാധിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here