ചിക്കാഗോ കേരള ക്ലബ്ബ് ‘താങ്ക്‌സ് ഗിവിംങ്ങ് ഡേ’ ആഘോഷിച്ചു

ചിക്കാഗോ കേരള ക്ലബ്ബ് താങ്ക്‌സ് ഗിവിംങ്ങ് ഡേ ആഘോഷിച്ചു. ജീവിതത്തിലെ നല്ല കാര്യങ്ങള്‍ക്ക് നന്ദി പറയാന്‍ വേണ്ടിയുള്ള ദിനമാണ് ‘താങ്ക്സ് ഗിവിങ് ഡേ’. കൊവിഡ് കാലത്ത് നമ്മെ സംരക്ഷിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്സിന്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്മാരോടും ക്ലബ് നന്ദി അറിയിച്ചു.

എല്ലാം നവംബറിലേയും നാലാമത്തെ വ്യാഴാഴ്ചയാണ് താങ്ക്സ് ഗിവിങ് ഡേ ആഘോഷിക്കുന്നത് പണ്ട് കാലത്ത് വന്‍ വിജയമാകുന്ന വിളവെടുപ്പുകള്‍ക്ക് ശേഷം നന്ദി പറയാന്‍ ആളുകള്‍ ഒത്തുകൂടിയിരുന്നു. അന്നേ ദിവസം പ്രകൃതിക്കും ദൈവത്തിനും അവര്‍ നന്ദി പറഞ്ഞു. നന്ദിസൂചക പ്രാര്‍ത്ഥനകളും സമൃദ്ധമായ ഭക്ഷണം കഴിക്കലും ബന്ധുക്കളുടെ ഒത്തുചേരലുമൊക്കെയാണ് മതപരമല്ലാത്ത ഈ ദേശീയ അവധി

മാതാപിതാക്കളും സഹോദരങ്ങളും ബന്ധുമിത്രാദികളും ഏറെ പ്രിയപ്പെട്ടവരും എല്ലാദിവസവും കണ്ടുമുട്ടുന്നവരും നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ നിന്നുള്ള നന്ദി അവകാശപ്പെട്ടവരാണെന്നും അങ്ങനെയുള്ള എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുന്നുവെന്നും ക്ലബ് അംഗങ്ങള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News