മാരാരിക്കുളത്ത് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍

അമ്മയെയും രണ്ട് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23 ആം വാര്‍ഡ് കോര്‍ത്തുശ്ശേരി കുന്നേല്‍ വീട്ടില്‍ ആനി രഞ്ജിത്ത് (57) മക്കളായ ലെനിന്‍ ജോസഫ് (അനില്‍ (35), സുനില്‍ ജോസഫ് (32) എന്നിവരാണ് മരിച്ചത്.

മാതാവിനെ മുറിയില്‍ തൂങ്ങിയ നിലയിലും മക്കളെ മുറികളിലെ കട്ടിലുകളില്‍ മരിച്ചു കിടക്കുന്നതമായാണ് കണ്ടത്. പിതാവ് രഞ്ജിത്ത് നേരത്തെ മരിച്ചിരുന്നു. മത്സ്യതൊഴിലാളി കുടുംബമായിരുന്നു.

ഞായറാഴ്ച രാവിലെയാണ് പ്രദേശവാസികള്‍ ഇവരെ മരിച്ച് കിടക്കുന്നത് കണ്ടത്. യുവാക്കള്‍ രണ്ട് പേരും അവിവാഹിതരാണ്. മണ്ണഞ്ചേരി, മാരാരിക്കുളം പൊലീസും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്ത് എത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News