ഒമിക്രോൺ ഭീഷണി; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി രാജ്യം

ലോകം ഒമിക്രോൺ വകഭേദ ഭീഷണിയിൽ തുടരുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി ഇന്ത്യ.

ഇന്ത്യയിലേക്കെത്തുന്ന വിദേശ പൗരന്മാരെ കൊവിഡ് ടെസ്റ്റിനു വിധേയരാക്കണമെന്നും സൗത്ത് ആഫ്രിക്കയിയിൽ നിന്നെത്തുന്നവർ നിർബന്ധ ക്വാറന്റൈൻ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പുതിയ വകഭേദമായ ഒമിക്രോൺ മനുഷ്യ ശരീരത്തെ എത്രത്തോളം ബാധിക്കുമെന്നും വ്യാപനം ഏത് രീതിയിലായിരിക്കുമെന്നും ഉൾപ്പടെയുള്ള പഠനങ്ങൾ പുരോഗമിക്കുകയാണെന്നും രാജ്യത്തെ ജനങ്ങൾ നിലവിലുള്ള കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്നും ഐ സി എം ആർ വ്യക്തമാക്കി.

അതേസമയം, അന്തരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിച്ച നടപടി പുതിയ കൊവിഡ് സാഹചര്യത്തിൽ പുനപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ചേർന്ന ഉന്നത തലയോഗത്തിൽ വ്യക്തമാക്കി.

അതിനിടെ കഴിഞ്ഞ ദിവസം ബംഗളൂരു വിമാനത്താവളത്തിലെത്തിയ രണ്ട്​ ദക്ഷിണാഫ്രിക്കൻ പൗരൻമാർക്ക്​ കൊവിഡ്​ സ്​ഥിരീകരിച്ച സംഭവത്തിൽ ഇരുവരെയും പരിശോധനക്ക്​ വിധേയമാക്കി. എന്നാൽ ഇവരിൽ ഒമിക്രോൺ ​വൈറസിന്റെ സാന്നിധ്യം ഇല്ലെന്നും , ഡെൽറ്റ വകഭേദമാ​ണ്​ ഇരുവരിലും കണ്ടെത്തിയതെന്നും അധികൃതർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News