യാത്രാക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കം; ഓട്ടോഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം

യാത്രാക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. കൊല്ലം അഞ്ചാലുംമൂട്ടിലാണ് സംഭവം. അഞ്ചാലുംമൂട് സ്വദേശി അനില്‍കുമാര്‍ (58)നാണ് മര്‍ദ്ദനമേറ്റത്. യാത്രക്കാരനായ ബേബിയാണ് അനിലിനെ മര്‍ദ്ദിച്ചത്.

സംഭവം ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് നേരെ മറ്റൊരു യുവാവ് കത്തികാട്ടി ഭീഷണി മുഴക്കി. തൃക്കരുവ സ്വദേശികളായ ബേബി, പ്രദീപ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here