ചരിത്ര നേട്ടത്തിന്റെ ഓർമകൾ പുതുക്കി ഐ എം വിജയനൊപ്പം ഷറഫലിയും സിവി പാപ്പച്ചനും, കുരികേശ് മാത്യൂവും

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കൈരളി ടിവിയും ക്വാളിറ്റി ഫുഡ് പ്രൊഡക്റ്റ്സും ചേര്ന്ന് സംഘടിപ്പിച്ച സൗഹൃദ മത്സരം ആവേശക്കടലായി

മൂന്ന് പതിറ്റാണ്ട് മുമ്പത്തെ ചരിത്ര നേട്ടത്തിന്റെ ഓര്മ്മകള് പുതുക്കിയാണ് പുന്നപ്രയിലെ അരീന ടര്ഫ് ഗ്രൗണ്ടില് പന്തുരുണ്ടത്. ഇന്ത്യന് ഫുട്ബോളിന്റെ നെറുകയില് കേരളം മുത്തമിട്ട നാളുകള് കാണികളുടെ മനസില് മിന്നിമറഞ്ഞു. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കൈരളി ടിവിയും ക്വാളിറ്റി ഫുഡ് പ്രൊഡക്റ്റ്സും ചേര്ന്ന് സംഘടിപ്പിച്ച സൗഹൃദ മത്സരത്തിലാണ് പഴയ 30 താരങ്ങള് കളം നിറഞ്ഞത്.

രാജ്യം കണ്ട മികച്ച ഗോളികളില് ഒരാളായ കെടി ചാക്കോയുടെ മികച്ച സേവുകള് ഗ്യാലറിയെ ഇളക്കി മറിച്ചു. ഇന്ത്യന് ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ ഷറഫലിയും സിവി പാപ്പച്ചനും, കുരികേശ് മാത്യൂവും, 90കളിലെ മത്സരങ്ങലെ അനുസ്മരിപ്പിച്ചാണ് ഗ്രൗണ്ടിലിറങ്ങിയത്.ടീമിന് ആവേശം പകർന്ന് ഐ എം വിജയന്റെ സാന്നിധ്യവും.

“രാജ്യത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ ടൂർണമെന്റുകളിൽ ഒന്നാണ് ഫെഡറേഷൻ കപ്പ്.അത് നേടിയ ഏക കേരള ടീം കേരള പൊലീസാണ്.പതിറ്റാണ്ടുകൾക്ക് ശേഷം ആ ടീമംഗങ്ങൾക്കെല്ലാവർക്കും ഒരുമിക്കുവാനുള്ള ഒരവസരം ഒരുക്കിയ കൈരളി ടീ വിക്ക്  നന്ദി” ഐ എം വിജയൻ പറഞ്ഞു.

ആദ്യപകുതിയുടെ അവസാന മിനുറ്റുകളില് കലാധരന് ക്വാളിറ്റിക്ക് വേണ്ടി ഗോള് നേടി. രണ്ടാം പകുതിയില് സന്തോഷ് രണ്ടാം ഗോള് നേടി വിജയമുറപ്പിച്ചു. ഫിഫ റഫറി സന്തോഷാണ് മത്സരം നിയന്ത്രിച്ചത്.

1991-92 ഫെഡറേഷൻ കപ്പ് ജേതാക്കളായ കേരള പോലീസ് ടീമിനെ കൈരളി ടിവിയും ക്വാളിറ്റി ഫുഡ് പ്രോഡക്ട്സ് ചേർന്ന് ആദരിച്ചു. ലഹരി വിരുദ്ധ ക്യാമ്പയിൻ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരം ആവേശക്കടലായി. എ എം ആരിഫ് എം പി ആണ് മത്സരം ഉദ്ഘാടനം ചെയ്തത്.താരങ്ങള്ക്ക് കൈരളി ടിവിയുടെ ആദരവും നല്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here