ഗര്‍ഭിണികളായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെയുള്ള വിവാദനിയമം; പിന്‍വലിക്കാനൊരുങ്ങി ടാന്‍സാനിയ

വിവാദനിയമം പിന്‍വലിക്കാനൊരുങ്ങി ടാന്‍സാനിയ. അമ്മമാരായതിന് ശേഷം വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളില്‍ തിരിച്ച് വരുന്നത് നിരോധിച്ചുകൊണ്ടുള്ള വിവേചനപരമായ നിയമം ഇനി ഇല്ല.

ഇപ്പോഴിതാ ഗര്‍ഭിണികളായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പഠനം തുടരുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിക്കാനൊരുങ്ങിയിരിക്കിക്കുകയാണ് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയ.

വര്‍ഷങ്ങളായി അവിടെ മനുഷ്യാവകാശപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും പ്രതിഷേധത്തിലായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട സമ്മര്‍ദ്ദത്തിനൊടുവില്‍ ഇപ്പോള്‍ നിയമം പിന്‍വലിക്കുമെന്ന് ടാന്‍സാനിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ”ഗര്‍ഭിണികളായത് കാരണം പഠനം നിര്‍ത്തേണ്ടി വന്ന കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് പുനപ്രവേശനം നേടുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ തടസങ്ങളും സര്‍ക്കാര്‍ എടുത്തുമാറ്റും,” ടാന്‍സാനിയയുടെ വിദ്യാഭ്യാസ മന്ത്രി ജോയ്‌സ് ഡലിചകൊ പറഞ്ഞു.

അതേസമയം, ജോണ്‍ മഗുഫുലി പ്രസിഡന്റായിരുന്ന സമയത്താണ് രാജ്യത്ത് ഈ നിയമം പാസാക്കിയത്. അമ്മമാരായവരെ ഈ സര്‍ക്കാര്‍ പഠിപ്പിക്കില്ല, എന്നായിരുന്നു തന്റെ ഭരണസമയത്ത് മഗുഫുലി പറഞ്ഞത്.ഇതിന് പിന്നാലെ സ്‌കൂളുകളില്‍ നിര്‍ബന്ധപൂര്‍വം പ്രെഗ്നന്‍സി ടെസ്റ്റുകള്‍ വ്യാപകമാക്കുകയും ഗര്‍ഭിണികളായ കുട്ടികളെ പുറത്താക്കുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News