മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിനെ കുത്തിയ സംഭവം; പ്രതികള്‍ക്കായി പൊലീസില്‍ തെരച്ചില്‍ ശക്തമാക്കി

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിനെ കുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കായി കൊച്ചി പനങ്ങാട് പൊലീസ് തിരച്ചില്‍ ശക്തമാക്കി.നെട്ടൂര്‍ സ്വദേശികളായ ഇന്‍ഷാദ്,അഫ് സല്‍ എന്നിവരെ കണ്ടെത്തുന്നതിനായി ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.അതേ സമയം കത്തിക്കുത്തില്‍ പരിക്കേറ്റ നെട്ടൂര്‍ സ്വദേശി റഫീഖ് തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം.നെട്ടൂര്‍ ഐ എന്‍ ടിയു സി ജംങ്ക്ഷനു സമീപത്തെ ഹാളില്‍ കല്യാണ വിരുന്നില്‍ പങ്കെടുക്കാനെത്തിയതായിരുന്നു റഫീക്കും കുടുംബവും.ഇവിടെവെച്ച് ഭക്ഷണം കഴിക്കുകയായിരുന്ന റഫീക്കിന്റെ 15കാരിയായ മകളോട് ഇന്‍ഷാദ് മോശമായി പെരുമാറുകയും ഇത് കണ്ട റഫീക്ക് ഇത് ചോദ്യം ചെയ്യുകയുമായിരുന്നു.ഇതിനിടയിലാണ് ഇന്‍ഷാദ് പാചകശാലയില്‍ നിന്നും കത്തിയെടുത്ത് റഫീക്കിനെ കുത്തിയത്.അഫ് സസലും തന്നെ ആക്രമിച്ചതായി ചികിത്സയില്‍ കഴിയുന്ന റഫീക്ക് പറഞ്ഞു.

കത്തിക്കുത്തിനു ശേഷം സംഘം കടന്നുകളയുകയായിരുന്നു.റഫീക്കിന്റെ പരാതിയില്‍ കേസെടുത്ത പനങ്ങാട് പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News