കാണാൻ ഏറെയുണ്ട്; ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച് മരക്കാറിന്റെ ‘മൂന്നാം ടീസര്‍’

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് ടീസറിന്റെ ഹൈലൈറ്റ്. യുദ്ധ രംഗങ്ങള്‍ തന്നെയാണ് ഈ ടീസറിന്റെയും ഉള്ളടക്കം. ഗ്രാന്‍ഡ് ട്രെയ്‌ലര്‍ നവംബര്‍ 30ന് ഉണ്ടാവുമെന്ന് പറഞ്ഞുകൊണ്ടാണ് ടീസര്‍ അവസാനിക്കുന്നത്.

ചിത്രം മാര്‍ച്ച് 2 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ മൂന്നാമത്തെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകരിപ്പോള്‍. സൈന മൂവീസിലൂടെയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഒന്നും രണ്ടും ടീസറുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായത്. മലയാളികള്‍ക്ക് പുറമേ ഇന്ത്യയ്ക്ക് പുറത്തുള്ളവരും ടീസറിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News