കോൺഗ്രസ് നേതാവ് മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കെ സുധാകരനെതിരെ പരസ്യ നിലപാട് സ്വീകരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഇന്ദിരാഗാന്ധി സഹകരണ  ആശുപത്രി തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പനലിനെതിരെ മത്സരിച്ചു എന്ന കാരണം പറഞ്ഞാണ് അച്ചടക്ക നടപടി. മമ്പറം ദിവാകരന്റെ അനുയായികളായ കോൺഗ്രസ്സ് മമ്പറം മണ്ഡലം പ്രസിഡന്റ് കെ കെ പ്രസാദ് ഉൾപ്പെടെയുള്ളവരെയും പുറത്താക്കി.

അച്ചവടക്ക നടപടിക്ക് മുന്നോടിയായി വിശദീകരണം പോലും ചോദിക്കാതെയാണ് മുതിർന്ന നേതാവ് മമ്പറം ദിവാകരനെ കോൺഗ്രസ്സിൽ നിന്നും പുറത്താക്കിയത്. കെ സുധാകരൻ്റെ അടുപ്പക്കാരനായ കെ പി സി സി ജനറൽ സെക്രട്ടറി ടി യു രാധാകൃഷണനാണ് മമ്പറം ദിവാകരനെ പുറത്താക്കിയതായി അറിയിച്ചു കൊണ്ടുള്ള വാർത്താകുറിപ്പ് പുറത്തിറക്കിയത്.

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പിൽ ഒദ്യോഗിക പാനലിനെതിരെ മത്സരിച്ചതാണ് അച്ചടക്ക നടപടിക്കുള്ള കാരണമായി പറയുന്നത്.കെ സുധാകരനെതിരായ കെ കരുണാകരൻ ട്രസ്റ്റ് സാമ്പത്തിക ക്രമക്കേട്, കണ്ണൂർ ഡി സി സി ഓഫീസ് നിർമ്മാണ അഴിമതി തുടങ്ങിയവയിൽ മമ്പറം ദിവാകരൻ  സുധാകരനെതിരെ പരസ്യ നിലപാട് സ്വീകരിച്ചിരുന്നു.ഈ ആരോപണങ്ങളിൽ സുധാകരനെതിരെ തെളിവുകൾ കൈവശമുണ്ടെന്നും മമ്പറം ദിവാകരൻ വ്യക്തമാക്കിയിരുന്നു.

‘പിണറായിയെ ചവിട്ടിവീഴ്ത്തി’യെന്ന കെ സുധാകരന്റെ ബ്രണ്ണൻ കോളേജ് വീരവാദം തെറ്റാണെന്ന് സഹപാഠിയായ മമ്പറം ദിവാകരൻ മാധ്യമങ്ങളോട് പറഞ്ഞതും സുധാകരനെ ചൊടിപ്പിച്ചിരുന്നു. തലശ്ശേരി സഹകരണ ആശുപത്രി ചെയർമാനായ മമ്പറം ദിവാകരനെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കാനാണ് സുധാകരൻ ഇത്തവണ മറ്റൊരു പാനലിനെ  രംഗത്തിറക്കിയത്. മമ്പറം ദിവാകരനെ പുറത്താക്കിയതിന് പിന്നാലെ മമ്പറം മണ്ഡലം പ്രസിഡണ്ട് കെ കെ പ്രസാദ്, മുതിർന്ന വനിതാ നേതാവ് ഇ. ജി ശാന്ത എന്നിവരെയും പുറത്താക്കിയതായി കണ്ണൂർ ഡി സി സി വാർത്താകുറിപ്പ് ഇറക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News