രാജാവാകാൻ ഒരുങ്ങി നിവിൻ പോളി; പുതിയ ചിത്രം ശേഖര വർമ്മ രാജാവ്

തന്റെ ഏറ്റവും പുതിയ മലയാള ചിത്രം പ്രഖ്യാപിച്ച് നടൻ നിവിൻ പോളി. ശേഖര വർമ്മ രാജാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനുരാജ് മനോഹറാണ്.

ഇഷ്കിന് ശേഷം അനുരാജ് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ്. എസ്. രഞ്ജിത്ത് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആദ്യം ആരംഭിക്കും.

ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് നിവിൻ പ്രോജക്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.ഒരു ഭിത്തിയില്‍ ചോക്ക് കൊണ്ട് വരച്ചിരിക്കുന്ന രീതിയിലാണ് പോസ്റ്റര്‍. ചെസ്സിലെ കിംഗ് ആണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. എസ് രഞ്ജിത്ത് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്.

നടനായും നിര്‍മ്മാതാവായും നിവിന്‍ പോളി അവസാനമെത്തിയ ചിത്രം രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്‍റെ ‘കനകം കാമിനി കലഹം’ ആയിരുന്നു. ഒടിടി റിലീസ് ആയി എത്തിയ ഈ ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു. അതേസമയം നിരവധി ചിത്രങ്ങളാണ് നിവിന്‍ പോളിയുടേതായി പുറത്തെത്താനുള്ളത്. നിവിന്‍ പോളി അഭിനയിച്ച രാജീവ് രവിയുടെ തുറമുഖം എന്ന ചിത്രം ക്രിസ്‍മസ് റിലീസ് ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here