പഴയ പത്രങ്ങള്‍ വിറ്റ് കിട്ടിയ കാശുകൊണ്ട് ആംബുലന്‍സും മൊബൈൽ മോര്‍ച്ചറിയും; കൈത്താങ്ങായി ഡിവൈഎഫ്‌ഐ 

ദുരിതകാലത്ത് അശരണര്‍ക്ക് താങ്ങാകുകയാണ് ഡിവൈഎഫ്‌ഐ കാട്ടാക്കാട ബ്ലോക്ക് കമ്മിറ്റി.

പഴയ പത്രങ്ങള്‍ വിറ്റ് കിട്ടിയ കാശുകൊണ്ട് ആംബുലന്‍സും മൊബൈൽ മോര്‍ച്ചറി സംവിധാനവും ഒരുക്കിയിരിക്കുകയാണ് ഇവര്‍. കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് സൗജന്യമായി മരുന്ന് എത്തിച്ചും രോഗികള്‍ക്ക് ചികിത്സാ സൗകര്യം ഉറപ്പാക്കിയും ഈ സന്നദ്ധപ്രവര്‍ത്തകര്‍ മുന്‍പന്തിയിലുണ്ടായിരുന്നു.

ഡിവൈഎഫ്‌ഐ കാട്ടാക്കാട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദ്യ ആംബുലന്‍സ് നാല് വര്‍ഷം മുൻപാണ് നിരത്തില്‍ ഇറക്കിയത്.വീടുകളില്‍ സമ്പാദ്യ കുടുക്കകൾ വച്ച് സ്വരൂപിച്ച തുകയ്ക്കായിരുന്നു ആ പ്രവർത്തി നടത്തിയിരുന്നത്.

എന്നാൽ രണ്ടാമതും ഇവർ തുക കണ്ടെത്തിയത് വ്യത്യസ്ത വഴിയിലൂടെ തന്നെ. വീടുകളില്‍ നിന്ന് പഴയ പത്രങ്ങള്‍ ശേഖരിച്ചുള്ള 101 യൂണിറ്റ് കമ്മിറ്റികളുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം ഫലം കണ്ടു. പഴയ പത്രങ്ങള്‍ വഴി സ്വരൂപിച്ച 8 ക്ഷം രൂപയിൽ പുതിയ ഒരു ആംബുലന്‍സും മൊബൈൽ മോർച്ചറിയും സജ്ജമാക്കി. പുതിയ ആംബുലൻസ് നിരത്തില്‍ ഇറക്കിയത് കേരളത്തിന്റെ മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറാണ്.

പ്രതിസന്ധികളില്‍ താങ്ങാകാന്‍ കൂട്ടായ്മയുടെ കരുത്തുമതിയെന്ന് തെളിയിക്കുകയാണ് കാട്ടാക്കടയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel