നീരൊഴുക്കിൽ കുറവ്; മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് നിർത്തി

മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് നിർത്തി. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് തമിഴ്നാടിൻ്റെ നീക്കം. ഇന്ന് ഉച്ചവരെ 900 ഘനയടി വെള്ളമായിരുന്നു തമിഴ്നാട് കൊണ്ടുപോയിരുന്നത്.

നിലവിൽ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തി 140 ഘനയടി വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുക്കുന്നുണ്ട്.
141.65 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഈ മാസം മുപ്പതാം തീയതിവരെ പരാമവധി സംഭരണ ശേഷിയായ142 അടിവരെ തമിഴ്നാടിന് ജലനിരപ്പ് ഉയർത്താനാകും.

അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.72 അടിയാണ് . 2403 അടിയാണ് പരാമവധി സംഭരണ ശേഷി. വൃഷ്ടി പ്രദേശത്ത് മഴയ്ക്ക് ശമനമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News