ചരിത്രത്തിലൊരിക്കലും പാർലമെൻറ് ഇത്തരമൊരു പരിശോധനയ്ക്ക് വിധേയമായിട്ടില്ല; ജോൺ ബ്രിട്ടാസ് എം പി

പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം കുറിക്കാനിരിക്കെ പാർലമെന്റ് കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വിളിച്ച് ചേർത്ത യോഗത്തിൽ സിപിഎമ്മിനെ പ്രതിനിധീകരിച്ച് ജോൺ ബ്രിട്ടാസ് എം പി പങ്കെടുത്തു.

മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകളാണ് നടപ്പ് സമ്മേളനത്തിന്റെ നിയമനിർമ്മാണ അജണ്ട.ആദ്യ ദിനമായ നാളെ തന്നെ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ബില്ല് സഭയിൽ അവതരിപ്പിക്കും.

ചരിത്രത്തിൽ ആദ്യമായാണ് പാർലമെന്റ് ഇത്രത്തോളം പരിശോധനക്ക് വിധേയമാകുന്നതെന്ന് ചൂണ്ടിക്കാട്ടിയ ജോണ് ബ്രിട്ടാസ് എംപി, കോവിഡ് മൂന്നാം തരംഗം, വിലക്കയറ്റം, രാജ്യത്തെ സ്വത്തുക്കൾ വിറ്റഴിക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഭരണപക്ഷം ചർച്ചക്ക് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു..പ്രതിപക്ഷത്തെ കേൾക്കാൻ ഭരണകക്ഷി തയ്യാറാകണമെന്നും ജോണ് ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു..
കഴിഞ്ഞ സഭ സമ്മേളനം നഷ്ടമായത് പെഗാസസ്, കാർഷിക നിയമം എന്നീ വിഷയങ്ങളിൽ കേന്ദ്രസർക്കർചർച്ചക്ക് തയ്യാറാകാത്തതിനാലെന്നും ചൂണ്ടിക്കാട്ടിയ ജോണ് ബ്രിട്ടാസ് എംപി
സുപ്രിംകോടതി നിലപാടുകളും ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ വിമർശനങ്ങളും പരാമർശിച്ചു…അതേ സമയം സിപിഐഎം ആവശ്യപ്പെടുന്നത് എല്ലാ വിഷയങ്ങളും ചർച്ച ചെയ്യണം എന്നാണെന്ന് വ്യക്തമാക്കിയ അദ്ദേഹം കോവിഡ് മൂന്നാം തരംഗം, വിലക്കയറ്റം, രാജ്യത്തിന്റെ സ്വത്തുക്കൾ വിറ്റഴിക്കുന്നത്, ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമം ത്രിപുരയിലെ ജനാധിപത്യ ധ്വംസനം ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു..

കഴിഞ്ഞ പാർലമെന്റ് സെഷനിൽ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് ഉന്നയിച്ചിരുന്നത് അതിൽ ഒന്ന് കർഷക ബില്ലും രണ്ടാമത്തേത് പെഗാസസും ആയിരുന്നു .എന്നാൽ ഇതെല്ലാം അനാവശ്യമായ വാദങ്ങൾ മാത്രമാണെന്ന് പറഞ്ഞാണ് തള്ളിക്കളഞ്ഞത്. എന്നാൽ പെഗാസസിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് സുപ്രീം കോടതി വരെ അടിവരയിട്ട് പറഞ്ഞിട്ടുള്ളതാണ് ജോൺ ബ്രിട്ടാസ് എം പി കൂട്ടിച്ചേർത്തു.

ഒരു പാർട്ടി എന്ന നിലയിൽ കർഷകദുരിതം മുതൽ കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി വരെയുള്ള എല്ലാ പ്രധാന വിഷയങ്ങളിലും ചർച്ചകൾ നടക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.പണപ്പെരുപ്പവും വിലക്കയറ്റവും,നമ്മുടെ രാജ്യത്തിന്റെ സ്വത്തുക്കൾ സ്വകാര്യമേഖലയ്ക്ക് വിൽക്കുക, ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണം, സുപ്രീം കോടതി നിർദ്ദേശം മറികടന്ന് സി ബി ഐ, ഇ ഡി ഡയറക്ടർമാർ എന്നിവയിലേക്ക് നീളുന്ന അധികാരങ്ങൾ . കശ്മീരിലെ തീവ്രവാദം, ത്രിപുരയിൽ ജനാധിപത്യം അട്ടിമറിക്കൽ, പൗരന്മാരുടെ സ്വകാര്യത നഷ്ടപ്പെടൽ തുടങ്ങിയ എത്രയെത്ര വിഷയങ്ങൾ. ഈ നിരീക്ഷണങ്ങളിൽ നിന്നൊന്നും നമുക്ക് മാറിനിൽക്കാനാവില്ല.

അതേസമയം, താങ്ങുവിലയ്ക്ക് നിയമസംരക്ഷണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അടിയന്തരപ്രമേയത്തിന് ആദ്യദിവസം തന്നെ പ്രതിപക്ഷം നോട്ടീസ് നല്‍കും. ബുധനാഴ്ച രാജ്യസഭയിലും ബിൽ പാസാക്കി കാർഷിക നിയമങ്ങളെ ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമം.

താങ്ങുവില നൽകുന്നതിന് കൃത്യമായ സംവിധാനം വേണമെന്നും നിലവിൽ കേരളമാണ് ഏറ്റവും കൂടുതൽ താങ്ങുവില നൽകുന്നതെന്നും ജോണ് ബ്രിട്ടാസ് എംപി യോഗത്തിൽ വ്യക്തമാക്കി..മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യണമെന്നാണ് തമിഴ്‌നാട് ആവശ്യത്തോട്തമിഴ്‌നാടിന് വെള്ളം, കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷ എന്നതാണ് സിപിഐഎം നിലപാടെന്നും അദ്ദേഹം അറിയിച്ചു…ഇതിന് പുറമെ
വൈദ്യതി ഭേദഗതി ബിൽ ഉൾപ്പെടെയുള്ളവ പിൻവലിക്കുകയോ സ്റ്റാന്റിംഗ് കമ്മറ്റിക്ക് വിടുകയോ വേണമെന്നും പാർലമെന്റിൽ മാധ്യമങ്ങൾക്കുള്ള നിയന്ത്രണം കുറയ്ക്കണമെന്നും ജോണ് ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടിട്ടുണ്ട്….

എന്നാൽ ബിൽ പാസാക്കുള്ള സാധ്യത തെളിഞ്ഞതോടെ പാർലമെന്‍റിലേക്ക് തിങ്കളാഴ്ച നടത്താനിരുന്ന കർഷകരുടെ ട്രാക്ടർ റാലി മാറ്റിവെച്ചു. എന്നാല്‍ ദില്ലി അതിര്‍ത്തികളായ സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ സമരം തുടരും. തുടർസമര പരിപാടികള്‍ അടുത്ത നാലിന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും. സമരത്തിനിടെയെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും നഷ്ടപരിഹാരം അനുവദിക്കണമെന്നും കര്‍ഷക സംഘടനകള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel