തേവള്ളി എൻസിസി ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സിൻ്റെ ആഭിമുഖ്യത്തിൽ കൊല്ലം ബീച്ച് ശുചീകരിച്ചു

എൻസിസിയുടെ 73-ാം സ്ഥാപന ദിനാഘോഷത്തോടനുബന്ധിച്ച് തേവള്ളി എൻസിസി ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സിൻ്റെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടം, സൈക്ലിങ്ങ്, കൊല്ലം ബീച്ച് ശുചീകരണം എന്നിവ സംഘടിപ്പിച്ചു. എൻസിസിയുടെ പ്രാധാന്യവും ശുചിത്വ സന്ദേശവും പകർന്ന് തിരുമുല്ലവാരത്തു നിന്ന് രാവിലെ കേഡറ്റുകളുടെ സൈക്ലിങ് തുടങ്ങി.

ആശ്രാമം മൈതാനം ചുറ്റി കൊല്ലം ബീച്ചിൽ സമാപിച്ചു. എൻസിസി കൊല്ലം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ഉദയകുർ പരിപാടി ഉദ്ഘാടനം ചെയ്തു. 3 കേരള ഗേൾസ് ബറ്റാലിയൻ ,7 കേരള ബറ്റാലിയൻ ,3 കേരള നേവൽ യൂണിറ്റ് എന്നിവയിലെ 150 കേഡറ്റുകൾ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News