ഒമിക്രോൺ; കൊവിഡ് മാർഗരേഖ പുതുക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ കൊവിഡ് മാർഗ രേഖ പുതുക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ഡിസംബർ 15 ന് അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്ന തീരുമാനവും പുനഃപരിശോധിക്കും. ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് വരുന്നവരെ റിസ്‌ക് കാറ്റഗറിയിൽ ഉൾപ്പെടുത്തും. നിർബന്ധിത ക്വാറന്റിനും ആർടിപിസിആർ പരിശോധനയും ഉൾപ്പെടുത്തിയായായിരിക്കും മാർഗ്ഗരേഖ പുതുക്കുക.

പുതിയ വൈറസ് വകഭേദത്തിനെതിരെ ജാഗ്രത കൈവിടരുതന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചു. തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് ഒമിക്രോണ്‍ എന്ന റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ടെങ്കിലും ഇത് സാധൂകരിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ പുറത്ത് വന്നിട്ടില്ലെന്നാണ് ഐസിഎംആറിന്‍റെ നിലപാട്. പരിഭ്രാന്തി വേണ്ടെന്ന് ഐസിഎംആര്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News