ഒമിക്രോൺ; നെടുമ്പാശേരി വിമാനത്താവളത്തിൽ കർശന പരിശോധന

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ പരിശോധന കർശനമാക്കി. ഒമിക്രോൺ റിപ്പോർട്ട് ചെയ്ത വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ നിരീക്ഷിക്കും. ആർടിപിസിആർ ടെസ്റ്റ് നടത്തും. ഇവർ കൊവിഡ് പോസിറ്റീവായാൽ ജനിതക ശ്രേണീകരണത്തിനു സാംപിൾ അയക്കും.

വിമാനത്താവളത്തിൽ ടെസ്റ്റിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്‌. തുടർന്ന് ഇവർക്ക് ഏഴു ദിവസത്തെ ക്വാറന്റീൻ നിർദേശിക്കും. എട്ടാം ദിവസം വീണ്ടും ആർ.ടി.പി.സി. ആർ ടെസ്റ്റ് നടത്തും. വീണ്ടും പോസിറ്റീവ് ആയാൽ ഏഴു ദിവസം കൂടി ക്വാറന്റീൻ തുടരേണ്ടി വരും. ഇവിടങ്ങളിൽ നിന്നുമുള്ള യാത്രക്കാരുമായി സമ്പർക്കം വന്നവരിലും നിരീക്ഷണമുണ്ടാകും.

അതേസമയം, വാക്‌സിനെടുത്തവർക്ക് വൈറസ് ബാധ ഗുരുതരമാകില്ലന്ന് തന്നെയാണ് എഐസിഎംആർ കരുതുന്നത്. അതിനാൽ വാക്‌സിനേഷൻ വേഗത കൂട്ടണമെന്ന് ഐസിഎംആർ നിർദ്ദേശിക്കുന്നു. രാജ്യത്തെ 16 കോടിയോളം പേർ ഒരു ഡോസ് വാക്‌സിൻ പോലും സ്വീകരിച്ചിട്ടില്ലെന്നാണ് കണക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News