ദേശീയ സീനിയർ വനിത ഫുട്ബോൾ ചാമ്പ്യൻഷിപ്പ്: മിസോറാമിനെതിരെ കേരളത്തിന് തോൽവി

ദേശീയ സീനിയർ വനിത ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മിസോറാമിനെതിരെ കേരളത്തിന് തോൽവി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരളത്തിന്റെ പരാജയം. തോൽവിയോടെ ജി ഗ്രൂപ്പിൽ നിന്നും കേരളത്തിന്റെ ക്വാർട്ടർ പ്രതീക്ഷകൾ മങ്ങി. മറ്റൊരു മത്സരത്തിൽ ഒഡീഷ ആന്ധ്രാ പ്രദേശിനെ എതിരില്ലാത്ത ഒമ്പതു ഗോളുകൾക്ക് തകർത്തു.

കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജിയിലെ മത്സരത്തിലാണ് മിസോറാം കേരളത്തെ തോൽപ്പിച്ചത്. രണ്ടിനെതിരേ മൂന്നു ഗോളിനായിരുന്നു മിസോറാമിന്റെ വിജയം.
ആദ്യ പകുതിയിൽ മിസോറാമിന് ഒരു പെനാൽറ്റി ലഭിച്ചെങ്കിലും ഗോളാക്കാനായില്ല.

പെനാൽറ്റിക്കു ശേഷം കേരളം ഉണർന്നു കളിച്ചെങ്കിലും മിസോറാമിൻ്റെ പ്രതിരോധ മതിൽ തകർക്കാനായില്ല. കേരളത്തിൽ് മുന്നേറ്റനിരയ്ക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയാത്തതും തോൽവിയ്ക്കു കാരണമായി.
കളിയുടെ 36-ാം മിനുറ്റിൽ മിസോറാം താരം സിയാമിയെ ബോക്സിൽ വീഴ്ത്തിയതിന് മിസോറാമിന് വീണ്ടും പെനാൽറ്റി. ഇത്തവണ പിഴച്ചില്ല, പതിനൊന്നാം നമ്പർ താരം ഗ്രേയ്സ് പോസ്റ്റിന്റെ വലതു മൂലയിലേക്ക് പന്ത് കോരിയിട്ടു. മിസോറാമിന്റെ ആദ്യ ഗോൾ. പിന്നീട് കണ്ടത് കേരളത്തിൻ്റെ ആവേശകരമായ തിരിച്ചടിയായിരുന്നു. രണ്ട് മിനിട്ടുനുള്ളിൽ തുടരെ രണ്ടു ഗോളുകൾ. 43-ാം മിനുറ്റിൽ അതുല്യ കേരളത്തിനായി ആദ്യ ഗോൾ നേടി.

ഒന്നാം പകുതി പിന്നിട്ടപ്പോൾ കേരളം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്നു. എന്നാൽ രണ്ടാം പകുതി സാക്ഷ്യം വഹിച്ചത് മിസോറാവിൻ്റെ തുടരെയുള്ള ആക്രമണങ്ങൾക്കായിരുന്നു. ഗോളി നിസാരിയുടെ മികച്ച സേവുകളാണ് കേരളത്തിന് തുണയായത്(15ാം മിനുറ്റിലെ സേവ് ശ്രദ്ധേയം).77ാം മിനുട്ടിൽ എലിസബത്ത് മിസോറാമിനായി സമനില ഗോൾ നേടി. തുടർന്ന് കേരളത്തിന് ഫ്രീക്കുകൾ ലഭിച്ചെങ്കിലും പാഴാക്കി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ കളത്തിൽ നിറഞ്ഞാടിയ സിയാമി തന്നെ 90ാം മിനുട്ടിൽ മിസോറാമിനായി വിജയ ഗോൾ നേടി.

തോൽവിയോടെ G ഗ്രൂപ്പിൽ നിന്നും കേരളത്തിന്റെ ക്വാർട്ടർ പ്രതീക്ഷകൾ മങ്ങി. അടുത്ത മത്സരം ഈ മാസം 30ന് ഉത്തരാഖണ്ഡിനെതിരെയാണ്. രാവിലെ നടന്ന മറ്റു മത്സരങ്ങളിൽ ഒഡീഷയും, മണിപ്പൂരും, മധ്യപ്രദേശും വിജയിച്ചു. ഒഡീഷ ആന്ധ്രാ പ്രദേശിനെ എതിരില്ലാത്ത ഒമ്പതു ഗോളുകൾക്കാണ് തകർത്തത്. കണ്ണൂർ കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മണിപ്പൂർ എതിരില്ലാത്ത നാല് ഗോളിന് മേഘാലയയെ തകർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here