കുഞ്ഞുമോൾ സിപിഐഎം മീനങ്ങാടി ഏരിയാ സെക്രട്ടറി

വയനാട്ടിൽ സിപിഐഎമ്മിന്റെ വനിതാ ഏരിയാസെക്രട്ടറിയായി എൻ പി കുഞ്ഞുമോൾ. മീനങ്ങാടി ഏരിയാ സെക്രട്ടറിയായാണ്‌ 54 കാരിയായ കുഞ്ഞുമോൾ തെരഞ്ഞെടുക്കപ്പെട്ടത്‌. ബത്തേരി ഏരിയാസമ്മേളനത്തിൽ ബത്തേരി ഏരിയാകമ്മിറ്റി വിഭജിച്ച്‌ ബത്തേരി, മീനങ്ങാടി ഏരിയാ രൂപീകരിക്കുകയായിരുന്നു.

ജില്ലയിലെ വനിതകളുടെ മുന്നണിപ്പോരാളിയായ എൻ പി കുഞ്ഞുമോൾ നിലവിൽ ജനാധിപത്യ മഹിളാഅസോസിയേഷൻ സംസ്ഥാനകമ്മറ്റി അംഗമാണ്‌. ജനാധിപത്യ മഹിളാഅസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയായിരുന്നു‌. 2001-ൽ പാർട്ടി അംഗമായ കുഞ്ഞുമോൾ സിപിഐഎം അമ്പലവയൽ ലോക്കൽ അംഗം,ബത്തേരി ഏരിയ കമ്മറ്റി അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്‌. അമ്പലവയൽ സർവീസ്‌ സഹകരണബാങ്കിന്റെ ആദ്യ വനിതാ പ്രസിഡന്റാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News