മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരി അപ്സര ഇനി ആൽബി ഫ്രാൻസീസിന് സ്വന്തം.

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരി അപ്സര ഇനി ആൽബി ഫ്രാൻസീസിന് സ്വന്തം.

നാളെ ചോറ്റാനിക്കര അമ്പലത്തിൽ വെച്ച് ആൽബി അപ്സരക്ക് താലി ചാർത്തും.നെഗറ്റീവ് ഷേഡ് ഉള്ള നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചാണ് അപ്‌സര ശ്രദ്ധിക്കപ്പെടുന്നത്.ആൽബി ഫ്രാൻസിസും പത്ത് വർഷത്തിലധികമായി ടെലിവിഷൻ രംഗത്ത് തന്നെയാണ്.കൈരളി ടീ വിയുടെ ഉള്ളത് പറഞ്ഞാൽ എന്ന സീരിയലിലൂടെയുള്ള പരിചയമാണ് പ്രണയ വിവാഹമായി മാറിയത്.

കൈരളി ചാനലിലെ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിലെ സ്നേഹലത എന്ന കഥാപാത്രം അപ്‌സരയ്ക്ക് നിരവധി പ്രശംസകള്‍ നേടി കൊടുത്തിരുന്നു.സംസ്ഥാന സർക്കാരിന്റെ സീരിയലിലൂടെ മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചു.ഉള്ളത് പറഞ്ഞാൽ എന്ന സീരിയൽ സംവിധായകൻ ആൽബി  ആയിരുന്നു.ഇരുവരും ആദ്യമായി ഒരുമിക്കുന്നത് ഈ സീരിയലിന് വേണ്ടിയാണ്.

സാന്ത്വനം എന്ന ടെലിവിഷൻ സീരിയലിലെ ജയന്തി എന്ന കഥാപാത്രമായാണ് അപ്സര ഇപ്പോൾ തിളങ്ങുന്നത് .ഒപ്പം കൈരളി ടി വിയുടെ സെലിബ്രിറ്റി കിച്ചൻ മാജിക്ക് എന്ന കുക്കറിഷോയിലെ പ്രേക്ഷകശ്രദ്ധ നേടിയ താരം കൂടിയാണ്. അഭിനയ രംഗത്ത് എത്തിയിട്ട് എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയ അപ്‌സര ഇതിനകം 22 ഓളം സീരിയലുകളില്‍ അഭിനയിച്ച് കഴിഞ്ഞു. ഒപ്പം നിരവധി ടെലിവിഷന്‍ ഷോ കളും അവതാരകയായിട്ടുമൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൈരളി ടിവിയിലെ ഉള്ളതു പറഞ്ഞാൽ എന്ന ഷോയിലൂടെ ടെലിവിഷൻ മേഖലയിലെ സംസ്ഥാന അവാർഡ് നേടിക്കൊണ്ട് അപ്സര തൻ്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.കൈരളി ഒട്ടേറെ പരിപാടികളിൽ അപ്സര ഭാഗമായിരുന്നു.ഉള്ളത് പറഞ്ഞാൽ എന്ന പരമ്പരയുടെ തന്നെ സംവിധായകൻ ആയിരുന്ന ആൽബിയാണ് അപ്സരയുടെ ജീവിതപങ്കാളിയാകുന്നത്.ലൗഡ്‌സ്പീക്കർ,ലസാഗു,കിച്ചൺമാജിക് എന്നെ പരിപാടികളുടെ സംവിധായകൻ കൂടിയാണ് ആൽബി.രണ്ടുവർഷത്തെ പ്രണയജീവിതമാണ് നാളെ വിവാഹജീവിതത്തിലേക്ക് കടക്കുന്നത്.

അപ്‌സരയുടെ വിവാഹത്തിന് മുന്നോടിയായി ഹല്‍ദി ആഘോഷങ്ങളൊക്കെ നടത്തിയിരുന്നു. കിച്ചൺമാജിക്ക് താരങ്ങൾ ചേര്‍ന്ന് ചില സര്‍പ്രൈസുകളും ഒരുക്കി വെച്ചിരുന്നു. പെട്ടെന്ന് സര്‍പ്രൈസ് നല്‍കിയപ്പോള്‍ അപ്‌സര സന്തോഷം കൊണ്ട് കരയുന്ന വീഡിയോ പുറത്ത് വന്നിരുന്നു.

കിച്ചൻ മാജിക്കിന്റെ അവതാരക എലീന പടിക്കല്‍, സരിഗ,ബൈജുജോസ് ,കിഷോർ,പ്രദീപ് പ്രഭാകർ,ജിഷിന്,സരിത തുടങ്ങി ടെലിവിഷന്‍ താരങ്ങളാണ് കിച്ചൺമാജിക്കിലെ മറ്റു അംഗങ്ങൾ.ഇവരെല്ലാവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.അപ്സര തിരുവനന്തപുരം സ്വദേശിയും ആൽബി തൃശ്ശൂർസ്വദേശിയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News