12 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് നിർബന്ധിത ക്വാറന്റൈൻ; അന്താരാഷ്ട്ര യാത്രാ മാനദണ്ഡം പുതുക്കി

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാനദണ്ഡം പുതുക്കി. രാജ്യാന്തര യാത്രക്കാരുടെ നിരീക്ഷണത്തിനും പരിശോധനയ്ക്കുമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മാര്‍ഗരേഖ. മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യാന്തര യാത്രക്കാര്‍ക്ക് എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. യാത്രക്കാര്‍ക്ക് മുന്‍പുള്ള 14 ദിവസത്തെ വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശം.

ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുകയും വേണം. റിസ്‌ക്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കി. 12 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. റിസ്‌ക്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് നെഗറ്റീവാണെങ്കിലും ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണം. എട്ടാം ദിവസം വീണ്ടും ആർ.ടി.പി.സി.ആർ പരിശോധന നടത്തണം.പരിശോധനക്ക് ശേഷം ഏഴ് ദിവസം വീണ്ടും ആരോഗ്യനില നിരീക്ഷിക്കണം. ഡിസംബര്‍ ഒന്ന് മുതല്‍ മാര്‍ഗരേഖ പ്രാബല്യത്തില്‍ വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News