ദില്ലി വായു മലിനീകരണം; കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിദ്യാര്‍ത്ഥിയായ ആദിത്യ ദുബേ സമര്‍പ്പിച്ച പൊതു താല്‍പര്യഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ദില്ലിയിലെ വായു ഗുണനിലവാര സൂചികയും, അന്തരീക്ഷ മലിനീകരണം കുറച്ചുകൊണ്ടു വരാന്‍ സ്വീകരിച്ച നടപടികളും കോടതി വിലയിരുത്തും.

കേന്ദ്രസര്‍ക്കാരിന്റെയും,ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളുടെയും വിശദീകരണം കേള്‍ക്കും. കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്ന വിഷയത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ കഴിഞ്ഞ തവണ ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര-സംസ്ഥാന സെക്രട്ടറിമാര്‍ കൂടിയാലോചന നടത്തണം. കര്‍ഷകരുമായും, ശാസ്ത്രജ്ഞന്മാരുമായും ചര്‍ച്ച നടത്തിയ ശേഷം പരിഹാര മാര്‍ഗങ്ങള്‍ അറിയിക്കാനാണ് നിര്‍ദേശം. അതേസമയം, വായു മലിനീകരണ പ്രശ്‌നത്തില്‍ ദില്ലി സര്‍ക്കാര്‍ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News