ഒമിക്രോണ്‍; അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

ഒമിക്രോണ്‍ വകഭേദം വിവിധ രാജ്യങ്ങളില്‍ വ്യാപിക്കുന്ന സഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാനദണ്ഡം പുതുക്കി കേന്ദ്ര സര്‍ക്കാര്‍. മിക്രോണ്‍ വകബേധം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. ഒമിക്രോണ്‍ വൈറസ് കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ ആലോചിക്കാന്‍ ദില്ലി, മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ഇന്ന് ഉന്നത തല യോഗം ചേരും.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാനദണ്ഡം കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയത്.ഒമിക്രോണ്‍ വ്യാപനം സ്ഥിരീകരിച്ച ‘റിസ്‌ക്ക്’ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബ്രിട്ടണ്‍ ഉള്‍പ്പടെയുള്ള യൂറോപ്പ്യന്‍ രാജ്യങ്ങള്‍, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലന്റ്, സിംഗപ്പൂര്‍, സിംബാബ്വേ, ഹോങ്കോങ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.

റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നെഗറ്റീവാണെങ്കിലും ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം. എട്ടാം ദിവസം വീണ്ടും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. പരിശോധനക്ക് ശേഷം ഏഴ് ദിവസം വീണ്ടും ആരോഗ്യനില നിരീക്ഷിക്കണം.

അതേസമയം ഒമിക്രോണിനെ നേരിടുന്നതിന് മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദം വിവിധ രാജ്യങ്ങളില്‍ വ്യാപിക്കുന്നതിന്റെ പശ്ചാതലത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വാക്സിനേഷന്‍ തോത് വര്‍ധിപ്പിക്കണമെന്നും രാജ്യന്തര വിമാനങ്ങളിലെത്തുന്ന യാത്രക്കാരുടെ മുന്‍കാല യാത്ര വിവരങ്ങള്‍ സംസ്ഥാനതലത്തില്‍ അവലോകനം ചെയ്യണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

കൂടുതല്‍ കേസുകള്‍ കണ്ടെത്തിയ പ്രദേശത്ത് വിപുലമായ പരിശോധയ്ക്കൊപ്പം എല്ലാ പോസിറ്റീവ് കേസുകളും ജീനോം സീക്വന്‍സിങ്ങിനായി നിയുക്ത ലാബിലേക്ക് അയക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

ഒമിക്രോണ്‍ വൈറസ് കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തരനടപടികള്‍ ആലോചിക്കാന്‍ ദില്ലി, മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ഇന്ന് ഉന്നത തല യോഗം ചേരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here