പത്തനംതിട്ടയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊന്നു

പത്തനംതിട്ടയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊന്നു. വെസ്റ്റ് ബംഗാള്‍ സ്വദേശി സുബോദ് റായ് അണ് മരിച്ചത്. വെസ്റ്റ് ബംഗാള്‍ മാല്‍ഡ സ്വദേശി സുഫന്‍ ഹല്‍ദാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അടിപിടിക്കേസിൽ പ്രതിയാക്കപ്പെട്ടത് ചോദ്യം ചെയ്തുളള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാത്രി 12.30 ഒാടെയായിരുന്നു സംഭവം. പത്തനംതിട്ട കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു എതിർവശത്ത്- ചെറിയപാട്ടുപുരേത്ത് തെക്കേമുറിയിൽ വീടിനോട് ചേർന്നുളള വാടക കെട്ടിടത്തിലായിരുന്നു കൊലപാതകം.

കൊല്ലപ്പെട്ട സുബോധ് റായ് സമീപകാലത്ത് സഹപ്രവർത്തകനെ തല്ലിയെന്ന കേസിൽ പ്രതിയായിരുന്നു. വിഷയത്തിൽ പൊലീസിനു വിവരം ചോർത്തി നൽകിയത് സുഫൻ ഹൽദാറാണെന്ന് ഇയാൾ സംശയിച്ചു. പലപ്പോഴും ഇതേ ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. നഗരത്തിൽതന്നെ മറ്റൊരിടത്ത് താമസിച്ചിരുന്ന സുബോധ് റായ് രാത്രി സുഫൻറെ താമസ സ്ഥലത്തെത്തി വഴക്കിടുകയായിരുന്നു. തർക്കത്തിനിടെ ഒഴിഞ്ഞ ബിയർ കുപ്പികൊണ്ട് സുബോധ് സുഫനെ അടിച്ചു. പ്രത്യാക്രമണത്തിൽ ചുറ്റിക കൊണ്ടുളള അടിയേറ്റ് സുബോധ് കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് നൽകുന്ന വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News