സംഘടനാ നടപടികളില്‍ കോണ്‍ഗ്രസില്‍ കൂടുതല്‍ ഒറ്റപ്പെട്ട് കെ.സുധാകരന്‍; എം.എ ലത്തീഫിന്റെ സസ്പെന്‍ഷന്‍ ഉടന്‍ പിന്‍വലിക്കും

സംഘടനാ നടപടികളില്‍ കോണ്‍ഗ്രസില്‍ കൂടുതല്‍ ഒറ്റപ്പെട്ട് കെ.സുധാകരന്‍. എം.എ ലത്തീഫിന്റെ നടപടിയില്‍ എ വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സുധാകരന്‍. ലത്തീഫിന്റെ സസ്പെന്‍ഷന്‍ ഉടന്‍ പിന്‍വലിക്കൂം. പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റ് ഭാരവാഹിത്വത്തിലും സുധാകരന്‍ പിന്നോട്ട്. വിഷയങ്ങളില്‍ വിഡി സതീശന്‍ സ്വീകരിക്കുന്ന മൗനത്തിലും സുധാകരന് കടുത്ത അതൃപ്തിയിലാണ്.

തലസ്ഥാന ജില്ലയിലെ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെതിരെയുള്ള സസ്പെഷനിലും തുടര്‍പ്രതിഷേധങ്ങളിലും കൈപൊളളിയ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടെന്നാണ് സൂചന. ലത്തീഫ് അനുയായികളുടെ പരസ്യപ്രതിഷേധവും എ വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിനും സുധാകരന്‍ അവസാനം വഴങ്ങുകയാണ്.

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രറി ടി.യു.രാധാകൃഷ്ണന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലത്തീഫിനെതിരെയുള്ള നടപടി ഉടന്‍ പിന്‍വലിക്കും. വി.ഡി.സതീശന്റ മുതലപ്പൊഴി സന്ദര്‍ശനപരിപാടി പൊളിക്കാന്‍ ശ്രമിച്ചൂവെന്നായിരുന്നു ലത്തീഫിനെതിരെയുള്ള പ്രധാനകുറ്റം. പക്ഷെ പരസ്യപ്രതിഷേധം വന്നതോടെ വി.ഡി.സതീശന്‍ തനിക്ക് പരാതിയില്ലൊയെന്ന് എ വിഭാഗം നേതാക്കളെ അറിയിച്ച് തലയൂരി.
ഇതോടെ ലത്തീഫിനെതിരെയുള്ള പരാതിയില്‍ സുധാകരന്‍ ഒറ്റപ്പെട്ടു.

പരസ്യപ്രതിഷേധത്തിലും എ വിഭാഗം നേതാക്കള്‍ ഉന്നമിട്ടത് കെ.സുധാകരനെ തന്നെയായിരുന്നു. വിഷയങ്ങളില്‍ പിന്നില്‍ നിന്ന് തള്ളിവിട്ട് തലയൂരുന്ന വി.ഡി.സതീശന്റെ നിലപാടിലും കെ.സുധാകരന്‍ കടുത്ത അതൃപ്തിയിലാണ്. കൂടാതെ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ഭാരവാഹിത്വത്തിലും ശശി തരൂരിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സുധാകരന് പിന്‍മാറേണ്ടി വന്നു.

കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. എസ് എസ് ലാലിനെ മാറ്റിയാണ് വിഎസ് ചന്ദ്രശേഖരനെ സുധാകരന്‍ നിയോഗിച്ചത്. പക്ഷെ തരൂര്‍ പരസ്യമായി എതിര്‍ത്തു. തരൂരിന്റെ ട്വീറ്റ് വാര്‍ത്തയയാതോടെ സുധാകരന്‍ തീരുമാനം പിന്‍വലിച്ചൂ. സംഘടനക്കുള്ളില്‍ നിന്നുതന്നെ എതിര്‍പ്പ് ശക്തമായതോടെ സുധാകന്‍ പലകാര്യങ്ങളിലും ഒറ്റപ്പെടുകയാണെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News