സാക്ഷി പറഞ്ഞ യുവാവിനെ കുത്തി പരിക്കിക്കേല്‍പ്പിച്ചു

സാക്ഷി പറഞ്ഞ യുവാവിനെ കുത്തി പരിക്കിക്കേല്‍പ്പിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. വെള്ളനാട് സ്വദേശി അരുണിനെ നെടുമങ്ങാട് സ്വദേശി ഹാജയും സുഹൃത്തും ചേര്‍ന്നാണ് ആക്രമിച്ചത്.

നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് ഡിപ്പോയ്ക്ക് പരിസരത്ത് നാല് ദിവസം മുന്‍പ് അടിപിടി നടന്നിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ അരുണ്‍ സാക്ഷി പറഞ്ഞിരുന്നു. ഇക്കാരണത്താലാണ് നെടുമങ്ങാട് പൂക്കടയില്‍ ജോലിക്ക് നില്‍ക്കുന്ന വെള്ളനാട് കൂവകൂടി സ്വദേശിയായ അരുണിനെ ഒരു കൂട്ടം പേര്‍ ചേര്‍ന്ന് കുത്തി പരുക്കേപ്പിച്ചത്.

നെടുമങ്ങാട് മാര്‍ക്കറ്റിലെ തന്നെ ഹാജയും സുഹൃത്തും ചേര്‍ന്നാണ് കുത്തിയത്. ഗുരുതരമായി പരുക്കേറ്റ അരുണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശക്തിയായി കുത്തിയ കത്തി അരുണിന്റെ കഴുത്തിന് താഴെയായി തുളച്ചു കയറി ഒടിഞ്ഞ നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. അര്‍ദ്ധരാത്രിയോടെയാണ് സംഭവം. നെടുമങ്ങാട് പൊലീസ് കേസ് കേസ് രജിസ്റ്റര്‍ ചെയ്ത് അനേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News