‘സമൂഹത്തില്‍ മതവിദ്വേഷവും ചേരിതിരിവും സൃഷ്ടിക്കാന്‍ ഹൈന്ദവ വര്‍ഗീയവാദികള്‍ ആസൂത്രിതമായി കെട്ടിച്ചമച്ച വിവാദമാണിത്’; സുനിൽ പി ഇളയിടം

സമൂഹ മാധ്യമങ്ങളില്‍ തനിക്കുനേരെ നടക്കുന്ന വ്യജപ്രചാരണത്തിനെതിരെ പ്രതികരണവുമായി സുനില്‍ പി. ഇളയിടം രംഗത്തെത്തി.
‘മതത്തിന്റെ പേരിലുള്ള വേര്‍തിരിവുണ്ടാക്കുന്ന ഭക്ഷണ രീതിയാണ് ഹലാല്‍. ഹലാല്‍ ഭക്ഷണ രീതി പ്രാകൃതം’ എന്നാണ് ഇളയിടത്തിന്റെ വാക്കുകള്‍ എന്ന പേരില്‍ ചിത്രം സഹിതം വ്യാജവാർത്ത പ്രചരിക്കുന്നത്.

എന്നാല്‍ ഇത് വ്യാജമാണെന്നും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്നും ഇളയിടം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. മതവിദ്വേഷവും വര്‍ഗീയമായ ചേരിതിരിവും സൃഷ്ടിക്കാന്‍ ഹൈന്ദവ വര്‍ഗീയവാദികള്‍ ആസൂത്രിതമായി കെട്ടിച്ചമച്ച വിവാദമാണ് ഹലാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ളതെന്ന് അദ്ദേഹം കുറിച്ചു. മുസ്ലീം ജനതയെ അപരവത്കരിക്കാനുള്ള വര്‍ഗീയ വാദികളുടെ ഗൂഢാലോചനയാണ് അതിനു പിന്നിലെന്നും ഇളയിടം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പ്

എൻ്റെ ചിത്രവും പേരും ഉപയോഗിച്ച് ഇത്തരമൊരു പോസ്റ്റ് പ്രചരിക്കുന്നതായി അറിഞ്ഞു. ഇത് വ്യാജമാണ്. വർഗ്ഗീയ വാദികൾ കെട്ടിച്ചമച്ചതായിരിക്കും ഇതെന്ന് ഊഹിക്കുന്നു. ബന്ധപ്പെട്ടവർക്ക് ഇത് സംബന്ധിച്ച് പരാതി നൽകുന്നതാണ്.

സമൂഹത്തിൽ മതവിദ്വേഷവും വർഗ്ഗീയമായ ചേരിതിരിവും സൃഷ്ടിക്കാൻ ഹൈന്ദവ വർഗ്ഗീയവാദികൾ ആസൂത്രിതമായി കെട്ടിച്ചമച്ച വിവാദമാണ് ഹലാൽ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ളത്. മുസ്ലീം ജനതയെ അപരവത്കരിക്കാനുള്ള വർഗ്ഗീയ വാദികളുടെ ഗൂഢാലോചനയാണ് അതിനു പിന്നിൽ. മതത്തിൻ്റെ പേരിൽ വെറുപ്പ് വിതയ്ക്കാനും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുമുള്ള നീചമായ ശ്രമമല്ലാതെ മറ്റൊരു താത്പര്യവും അതിലില്ല. ജനാധിപത്യവാദികളായ മുഴുവൻ ആളുകളും ഒത്തുചേർന്ന് ആ ഗൂഢാലോചനയെ എതിർത്തു തോൽപ്പിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News