ബൈക്കപകടം; ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന് പരിക്ക്

ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന് ബൈക്കപകടത്തില്‍ പരിക്ക്. മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ഇരുവരും റോഡില്‍ തെന്നിവീഴുകയായിരുന്നു. ബൈക്കില്‍ നിന്ന് വീണ് രണ്ടാളും 15 മീറ്ററോളം നിരങ്ങിപ്പോയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഗുരുതര പരിക്കില്ലെങ്കിലും ശരീരത്തില്‍ മുറിവും ചതവുമുണ്ടെന്ന് വോണ്‍ പറഞ്ഞു.

ഡിസംബര്‍ എട്ടിന് തുടങ്ങാനിരിക്കുന്ന ആഷസില്‍ കമന്ററി ബോക്‌സിലേക്കെത്താന്‍ തനിക്കാവുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും കമന്ററിയില്‍ സജീവമാണ് വോണ്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News