ആഫ്രിക്കയ്ക്ക് മേലുള്ള യാത്രാ ഉപരോധം ലോകത്തിന്റെ ഐക്യത്തെ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന

ഒമിക്രോണ്‍ വകഭേദത്തിന്റെ സ്ഥിരീകരണത്തെ തുടര്‍ന്ന് ആഫ്രിക്കക്ക് മേല്‍ വിവിധ രാജ്യങ്ങള്‍ യാത്രനിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ആഫ്രിക്കയിലെ ലോകാരോഗ്യ സംഘടനയുടെ തലവന്‍ മത്ഷിദിസോ മൊയ്തി. ഒമിക്രോണ്‍ വകഭേദത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് ആഫ്രിക്കയ്ക്ക് മേല്‍ യാത്രാ ഉപരോധം ഏര്‍പ്പെടുത്തുന്നത് ലോകത്തിന്റെ ഐക്യത്തെയായിരിക്കും ബാധിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

യാത്രാ ഉപരോധത്തിനെതിരെ ലോകാരോഗ്യ സംഘടനയും രംഗത്തെത്തി. ‘ലോകരാജ്യങ്ങളുടെ നിയന്ത്രണങ്ങള്‍ രോഗവ്യാപനത്തില്‍ ചെറിയ കുറവുണ്ടാക്കിയേക്കും. എന്നാല്‍ ദൈനംദിനജീവിതത്തിന് അത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും,’ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവയില്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത് ശാസ്ത്രീയമായിട്ടായിരിക്കണമെന്നും അനാവശ്യമായ കടന്നുകയറ്റമാവരുതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ഖത്തര്‍, അമേരിക്ക, ബ്രിട്ടന്‍, സൗദി അറേബ്യ, കുവൈറ്റ്, നെതര്‍ലന്‍ഡ്‌സ് തുടങ്ങി നിരവധി രാജ്യങ്ങളാണ് ആഫ്രിക്കയ്ക്ക് മേല്‍ യാത്രാ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News