ജാഗ്രതയോടെ മുംബൈ നഗരം; ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ കൊവിഡ് ബാധിതനെ പ്രത്യേക ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി

ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ കൊവിഡ് പോസിറ്റീവായ മുംബൈ സ്വദേശിയെ മുംബൈ കോർപ്പറേഷൻ പ്രത്യേക ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി.കല്യാണിലെ കേന്ദ്രത്തിലേക്കാണ് ഇയാളെ മാറ്റിയത്. ഒമിക്രോൺ) ​ജാ​ഗ്രത നിലനിൽക്കുന്നതിനാൽ ഇയാളുടെ സാംപിൾ ജനിതക ഘടന പഠനത്തിനായി അയച്ചു. മുംബൈ കസ്തൂർബാ ആശുപത്രിയിലാണ് ജെനോം സ്വീക്വൻസിങ് ചെയ്യുന്നത്.

ഇയാൾ കഴിഞ്ഞ ബുധനാഴ്ച ആണ് നാട്ടിലെത്തിയത്. അന്ന് ദില്ലി വിമാനത്താവളത്തിൽ നിന്ന് വെച്ച് നടത്തിയ പരിശോധന ഫലമാണ് പോസിറ്റീവായത്. ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇയാൾ.

ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് വന്ന എല്ലാവരേയും മുംബൈ കോർപറേഷൻ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്‌. ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തിയ 92 പേർ മുംബൈയിൽ ഉണ്ടെന്നാണ് കണക്ക്. ഇവരിൽ കൊവിഡ‍് പോസിറ്റീവ് ആകുന്നവരുടെ സാംപിൾ ജെനോം സ്വീക്വൻസിങ്ങിന് വിധേയമാക്കും .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News