സ്ത്രീ സുരക്ഷയിലും കേരളം ഒന്നാമത്; ദേശീയ കുടുംബാരോഗ്യ സർവേ

സ്ത്രീ സുരക്ഷയിലും കേരളം ഒന്നാമതെന്ന് ദേശീയ കുടുംബാരോഗ്യ സർവേ കണക്കുകൾ. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ രാജ്യത്ത് ഏറ്റവും കുറവ് കേരളത്തിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

സുരക്ഷയിൽ കേരളം മാതൃകയെന്ന് ദേശീയ കുടുംബാരോഗ്യ സർവേ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ വലിയ സംസ്ഥാനങ്ങളിൽ ലിംഗാധിഷ്ഠിത ആക്രമണങ്ങൾ ഏറ്റവും കുറവ് കേരളത്തിലാണ്. രാജ്യത്ത് വിവാഹിതരായ സ്ത്രീകളിൽ 29.3 ശതമാനം പേരും 18 വയസിനും 49 വയസ്സിനുമിടയിൽ ജീവിതപങ്കാളിയിൽ നിന്ന് പീഡനം നേരിടുന്നു.

കേരളത്തിൽ ഇത് 9.9 ശതമാനം മാത്രമാണ്. അതായത് ദേശീയ ശരാശരിയുടെ മൂന്നുമടങ്ങ് കുറവ്. അതേസമയം കർണാടകയിലാണ് അതിക്രമം കൂടുതൽ. 44.4 ശതമാനം. ഉത്തർപ്രദേശിലും സ്ത്രീകൾ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്നുവെന്ന് സർവേ കണക്കുകൾ പറയുന്നു. 34.5 ശതമാനമാണ് കണക്ക്. 2015-16ൽ രാജ്യത്ത് ഇത് 31.2 ശതമാനവും കേരളത്തിൽ 14.3 ശതമാനവുമായിരുന്നു.

എന്നാൽ, രാജ്യത്ത് 5 വർഷത്തിനകം 1.9 ശതമാനം മാത്രം കുറഞ്ഞപ്പോൾ കേരളത്തിൽ 4.4 ശതമാനമായി കുറഞ്ഞു. സ്ത്രീ സുരക്ഷയ്ക്കായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളുടെ പ്രതിഫലനമാണ് ഇത്. ഗർഭിണികൾക്കെതിരായ ശാരീരിക അതിക്രമം കുറവും കേരളത്തിലാണ്. സംസ്ഥാനത്ത് 0.4 പേർ അക്രമം നേരിടുമ്പോൾ ദേശീയ ശരാശരി 3.1 ശതമാനമാണ്. 2015-16ൽ ദേശിയ ശരാശരി 3.9 ശതമാനമായിരുന്നു.

അഞ്ചു വർഷം കൊണ്ട് കുറയ്ക്കാനായത് 0.4 ശതമാനം മാത്രം എന്നാൽ, കേരളം 1.2 ശതമാനമായിരുന്നത് മൂന്നുമടങ്ങ് കുറച്ച് 0.4ൽ എത്തി ഗർഭിണികൾക്കെതിരായ അതിക്രമങ്ങളിലും മുന്നിൽ കർണാടകയാണ്. 5.8 ശതമാനം. ചെറിയ സംസ്ഥാനങ്ങളിൽ കുറവ് അതിക്രമം നാഗാലാൻഡിലുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel