ബിൽ പാസാക്കി കേന്ദ്രം; കർഷ വിരുദ്ധ നിയമങ്ങൾ പിൻവലിച്ചു

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് കൃഷിമന്ത്രിനരേന്ദ്ര സിംഗ് തോമർ. ബില്ലിന്മേൽ ചർച്ച വേണമെന്ന് പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടു. ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാവുകയാണ്.

കൃഷി നിയമങ്ങൾ പിൻവലിക്കുന്നതിൽ ചർച്ച ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ചർച്ച കൂടാതെ ബിൽ പാസാക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കാര്യോപദേശക സമിതി യോഗത്തിലാണ് പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്.

എതിർപ്പുകൾക്കിടയിലും ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. സഭ രണ്ടുമണി വരെ പിരിഞ്ഞു. ബിൽ ഇന്നുതന്നെ രാജ്യസഭ പരിഗണിച്ചേക്കും. രാഷ്ട്രപതി ഒപ്പിട്ടാൽ നിയമം റദ്ദാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News