സഹകരണ മേഖലയെ ശക്തിപ്പെടുത്തും; മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിന്റെ സഹകണമേഖലയിലെ വളര്‍ച്ചയില്‍ കണ്ണുകടിയുള്ളവരുണ്ടെന്ന് മുഖ്യമന്ത്രി. ഏതെല്ലാം രീതിയില്‍ സഹകരണ മേഖലയെ തകര്‍ക്കാനാകും എന്നതാണ് നോട്ടം. സഹകരണ സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചു കൊണ്ടാകണം ഇതിനെ പ്രതിരോധിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളാ ബാങ്കിന്റെ കുട്ടികള്‍ക്കായുള്ള നിക്ഷേപപദ്ധതിയായ വിദ്യാനിധിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ബാങ്കിന്റെ നിക്ഷേപത്തിലും വായ്പകളിലും വലിയ വളര്‍ച്ചയുണ്ടായെന്ന് ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.

കേരളാ ബാങ്കിന്റെ കുട്ടികള്‍ക്കായുള്ള നിക്ഷേപപദ്ധതിയായ വിദ്യാനിധിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മന്ത്രിമാരായ ജി.ആര്‍.അനില്‍, ആന്റണി രാജു, കേരളാ ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ തുടങ്ങിയവരും പങ്കെടുത്തു. ബാങ്കിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ജീവനക്കാരെയും ഭരണസമിതിയംഗങ്ങളെയും പങ്കെടുപ്പിച്ചുള്ള മിനിസ്റ്റേഴ്സ് ട്രോഫിക്കുള്ള ‘ബീ ദി നമ്പര്‍ വണ്‍’ കാമ്പയിനും ചടങ്ങില്‍ തുടക്കമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News