മലിനീകരണം കുറയ്ക്കാനുള്ള നിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ കർമസേന രൂപീകരിക്കും; കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം

വായു മലിനീകരണ വിഷയത്തിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. വായു മലിനീകരണം കുറയ്ക്കാനുള്ള നിർദേശങ്ങൾ സംസ്ഥാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ കോടതി കർമസേന രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. ദില്ലിയിലെ ഇപ്പോഴത്തെ വായു ഗുണനിലവാര സൂചിക 419 ആണെന്നും ഒപ്പം വൈറസിന്റെ പ്രശ്നമുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വായു ഗുണനിലവാരം ഉറപ്പാക്കാനുള്ള കമ്മീഷൻ എന്ത് ചെയ്യുകയാണെന്ന് എൻ വി രമണ ചോദിച്ചു. മലിനീകരണം കുറച്ചു കൊണ്ട് വരാനുള്ള നടപടികൾ സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്കാണ് നിർദേശം. ബുധനാഴ്ച വൈകുന്നേരത്തിന് മുൻപ് സംസ്ഥാനങ്ങൾ മറുപടി സമർപ്പിക്കണം. ദില്ലിയിലെ വായു മലിനീകരണ പ്രശ്നം സുപ്രീംകോടതി വ്യാഴാഴ്ച്ച വീണ്ടും പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News