കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം; പ്രത്യേക പോർട്ടൽ വികസിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണത്തിൽ ഇടപെട്ട് സുപ്രീം കോടതി. സംസ്ഥാന സർക്കാരുകൾ പ്രത്യേക പോർട്ടൽ വികസിപ്പിക്കേണ്ടത് ആവശ്യമെന്ന് സുപ്രീം കോടതി.

നഷ്ടപരിഹാരത്തിനുള്ള അപേക്ഷ അടക്കം നൽകാൻ കഴിയുന്നതാകണം പോർട്ടലെന്നും ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ച്. ഇത് നടപ്പാക്കിയാൽ ഗ്രാമത്തിലുള്ളവർക്ക് നഗരങ്ങളിൽ എത്തേണ്ട സാഹചര്യം ഒഴിവാക്കാമെന്നും ജസ്റ്റിസ് എം ആർ ഷാ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളെയും കേട്ട ശേഷം ആവശ്യമായ നിർദേശങ്ങൾ നൽകാമെന്നും സുപ്രീംകോടതി അറിയിച്ചു.

പോർട്ടൽ ഉടൻ തയാറാക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത അറിയിച്ചു. പോർട്ടൽ വന്നാൽനഷ്ടപരിഹാര വിതരണത്തിന് രാജ്യമൊട്ടാകെ ഏകീകൃത സംവിധാനം നടപ്പാക്കാൻ കഴിയും.

നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളുടെ എണ്ണവും കുറവായിട്ടാണ് കാണുന്നതെന്നും പദ്ധതി സംബന്ധിച്ച് കാര്യമായ പ്രചാരണം സംസ്ഥാനങ്ങൾ നടത്തുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. വിഷയം തിങ്കളാഴ്ച കോടതി പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here